'ട്വന്‍റി 20 ഭരിക്കുന്ന പഞ്ചായത്തുകൾക്ക് പൊലീസ് സംരക്ഷണം വേണം'; ആവശ്യം ഹൈക്കോടതി നിരസിച്ചു

Update: 2021-07-29 07:49 GMT
Editor : ijas
ട്വന്‍റി 20 ഭരിക്കുന്ന പഞ്ചായത്തുകൾക്ക് പൊലീസ് സംരക്ഷണം വേണം; ആവശ്യം ഹൈക്കോടതി നിരസിച്ചു
AddThis Website Tools
Advertising

ട്വന്‍റി ട്വന്‍റി ഭരിക്കുന്ന പഞ്ചായത്തുകൾക്ക് പൊലീസ് സംരക്ഷണം വേണം എന്ന ഹർജികളിലെ ആവശ്യം ഹൈക്കോടതി നിരസിച്ചു. മഴുവന്നൂർ, കുന്നത്തുനാട് ഐക്കരനാട് പഞ്ചായത്തുകളിലെ പഞ്ചായത്ത് പ്രസിഡണ്ടുമാരാണ് ഹരജി നല്‍കിയത്. ഗ്രാമസഭാ യോഗങ്ങള്‍ ചേരാന്‍ സംരക്ഷണം വേണമെന്നായിരുന്നു ആവശ്യം. ആവശ്യമെങ്കില്‍ പഞ്ചായത്ത് പ്രസിഡണ്ടുമാർക്ക് പൊലിസില്‍  പരാതി നല്‍കാം. പരാതി ലഭിക്കുകയാണെങ്കിൽ പൊലീസ് തുടർ നടപടികൾ സ്വീകരിക്കണമെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഉത്തരവിട്ടു. പ്രതിപക്ഷ പാർട്ടികൾക്കും പ്രവർത്തകർക്കും നിയമപരമായി പ്രതിഷേധിക്കാൻ അധികാരമുണ്ടെന്നും കോടതി ചൂണ്ടികാട്ടി.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News