ആലുവയില്‍ മരിച്ചയാളുടെ പോക്കറ്റടിച്ച എസ്ഐക്ക് സസ്പെന്‍ഷന്‍
ട്രെയിനിൽനിന്ന് വീണുമരിച്ച ഇതരസംസ്ഥാനക്കാരന്റെ പണമാണ് ആലുവ ഗ്രേഡ് എസ്ഐ യു.സലീം കവർന്നത്
Update: 2025-03-30 05:52 GMT


കൊച്ചി: എറണാകുളം ആലുവയിൽ മൃതദേഹത്തിൽ നിന്ന് പണം മോഷ്ടിച്ച എസ്ഐക്ക് സസ്പെൻഷൻ.ട്രെയിനിൽ നിന്ന് വീണ് മരിച്ച ഇതര സംസ്ഥാനക്കാരന്റെ4000 രൂപ മോഷ്ടിച്ച ആലുവ ഗ്രേഡ് എസ്ഐ യു സലീമിനെയാണ് സസ്പെൻഷന്റ് ചെയ്തത്.
സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് എസ്ഐ പണം കവർന്നതെന്ന് സ്ഥിരീകരിച്ചത്. ഈ മാസം 19 നാണ് അസം സ്വദേശി ട്രെയിനില്‍ നിന്ന് വീണ് മരിച്ചത്. ഓടുന്ന ട്രെയിനില്‍ നിന്ന് ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ ബാഗുകളുമായി വീണാണ് മരിക്കുന്നത്. മുന്‍പും അച്ചടക്ക നടപടി നേരിട്ടയാളാണ് സസ്പെന്‍ഡ് ചെയ്ത സലീം.