ശരീരത്തിൽ എംഡിഎംഎ ഒളിപ്പിച്ചുകടത്തിയ രണ്ടുപേർ പിടിയിൽ
വർക്കല തോക്കാട് സ്വദേശികളായ അഫ്നാൻ (24), മുഹ്സിൻ (23) എന്നിവരാണ് പിടിയിലായത്
Update: 2025-01-24 16:28 GMT


തിരുവനന്തപുരം: ശരീരത്തിൽ എംഡിഎംഎ ഒളിപ്പിച്ചുകടത്തിയ രണ്ട് യുവാക്കൾ തിരുവനന്തപുരം വർക്കലയിൽ അറസ്റ്റിലായി. വർക്കല തോക്കാട് സ്വദേശികളായ അഫ്നാൻ (24), മുഹ്സിൻ (23) എന്നിവരാണ് പിടിയിലായത്.
ബാംഗ്ലൂരിൽനിന്ന് ട്രെയിൻ മാർഗ്ഗം വർക്കലയിൽ എത്തിയപ്പോഴാണ് പ്രതികൾ പിടിയിലായത്. ശാരീരിക പരിശോധനയിലാണ് എംഡിഎംഎ കണ്ടെത്തിയത്. മുഹ്സിന്‍റെ ശരീരത്തിൽനിന്നും 28 ഗ്രാം എംഡിഎംഎ കണ്ടെത്തി.