പത്തനംതിട്ടയില്‍ കെ.എസ്.ആർ.ടി ബസും ഡെലിവറി വാനും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു
വാനിലുണ്ടായിരുന്നവരാണ് മരിച്ചത്
Update: 2023-09-13 03:33 GMT
പത്തനംതിട്ട: എം സി റോഡിൽ കെ.എസ്.ആർ.ടി ബസും ഡെലിവറി വാനും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. വാനില്‍ ഉണ്ടായിരുന്ന രണ്ട് പേരാണ് മരിച്ചത്.കുറുമ്പാല അമൃത വിദ്യാലയത്തിന് മുൻപിലാണ് അപകടമുണ്ടായത്. എറണാകുളം സ്വദേശികളാണ് മരിച്ചത്.
രാവിലെ 6.30 ഓടെയായിരുന്നു സംഭവം.പന്തളം ഭാഗത്ത് നിന്നും വന്ന ഡെലിവറി വാൻ അടൂർ ഭാഗത്ത് നിന്നും വന്ന ബസിൽ ഇടിക്കുകയായിരുന്നു. ഡെലിവറി വാൻ ഓടിച്ചവർ ഉറങ്ങിപ്പോയതാണ് അപകട കാരണം എന്ന് നാട്ടുകാർ പറഞ്ഞു.