മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത രണ്ട് ആദിവാസി കുട്ടികള്‍ വീട്ടിനകത്ത് മരിച്ച നിലയിൽ
മൂത്തേടം കൽക്കുളത്തെ വീട്ടിനകത്ത് ഇന്നലെ രാത്രിയാണ് രണ്ടു കുട്ടികളെയും മരിച്ച നിലയില്‍ കണ്ടെത്തിയത്
Update: 2024-09-13 03:59 GMT


മലപ്പുറം: മുത്തേടത്ത് പ്രായപൂർത്തിയാകാത്ത രണ്ട് ആദിവാസി കുട്ടികളെ വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. മൂത്തേടം തീക്കടി ആദിവാസി നഗറിലെ 17കാരനും കരുളായ് കൊയപ്പാൻ വളവിലെ 15കാരിയുമാണ് മരിച്ചത്.
കൽക്കുളം തീക്കടി നഗറിലെ വീട്ടിനകത്ത് ഇന്നലെ രാത്രിയാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരു കയറിൽ ഇരുവരും കൂട്ടിക്കെട്ടി തൂങ്ങിയ നിലയിലായിരുന്നു.
കഴിഞ്ഞ മാസം ഇരുവരും വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.
Summary: Two minor adivasi children found dead inside their house in Moothedam, near Nilambur in Malappuram