പ്രഭാതസവാരിക്കിടെ ടിപ്പറിടിച്ച് മൂന്ന് പേർ മരിച്ചു

ഒരാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Update: 2022-03-17 08:34 GMT
പ്രഭാതസവാരിക്കിടെ ടിപ്പറിടിച്ച് മൂന്ന് പേർ മരിച്ചു
AddThis Website Tools
Advertising

ആലപ്പുഴ നൂറനാട് ടിപ്പർ ലോറിയിടിച്ച് മൂന്ന് പേർ മരിച്ചു. പ്രഭാത സവാരിക്കിറങ്ങിയവരെയാണ് ലോറിയിടിച്ചത്. നൂറനാട് സ്വദേശികളായ രാജു മാത്യു, വിക്രമൻ നായർ, രാമചന്ദ്രൻ എന്നിവരാണ് മരിച്ചത്. പരിക്കേറ്റ ഒരാളെ  ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .

രാവിലെ 6 മണിയോടെ നൂറനാട് പണയിലായിരുന്നു അപ്രതീക്ഷിത ദുരന്തം. നാലുപേരായിരുന്നു സവാരിക്കുണ്ടായിരുന്നത്. റോഡിലെ വളവിൽ വെച്ചായിരുന്ന അപകടം. വാഹനം നാലു പേരുടെയും മുകളിലേക്ക് പാഞ്ഞു കയറുകയായിരുന്നു. ഇടിച്ച ശേഷം വാഹനം നിർത്താതെ പോയി. സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ്  വാഹനം തിരിച്ചറിഞ്ഞത്. ഡ്രൈവർ പള്ളിക്കൽ സ്വദേശി അനീഷിനെതിരെ നരഹത്യക്ക് കേസെടുത്തു.

അമിത വേഗതയാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റ  ആളുടെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

Web Desk

By - Web Desk

contributor

Similar News