"പുറത്താക്കിയതാണ്.. ഓർമവേണം, രാവിലെയും വൈകിട്ടും നിലപാട് മാറ്റുന്നവരല്ല ഞങ്ങൾ"; ചെന്നിത്തലക്ക് മറുപടിയുമായി റോഷി അഗസ്റ്റിൻ

കേരള കോൺഗ്രസ് (എം) യുഡിഎഫിലേക്കില്ലെന്നും എൽഡിഎഫിൽ തന്നെ ഉറച്ചുനിൽക്കുകയാണെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു.

Update: 2023-05-15 09:00 GMT
Editor : banuisahak | By : Web Desk
chennithala_roshy augustine
AddThis Website Tools
Advertising

തിരുവനന്തപുരം: ജോസ് കെ മാണി പക്ഷത്തിന് വാതിൽ തുറന്ന് യുഡിഎഫ്. വന്നാൽ നല്ലതെന്നും ഇതുവരെ ചർച്ച നടന്നിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 

പിന്നാലെ ചെന്നിത്തലയെ തള്ളി മന്ത്രി റോഷി അഗസ്റ്റിൻ രംഗത്തെത്തി. കേരള കോൺഗ്രസ് (എം) യുഡിഎഫിലേക്കില്ലെന്നും എൽഡിഎഫിൽ തന്നെ ഉറച്ചുനിൽക്കുകയാണെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു.

രാവിലെയും വൈകിട്ടും നിലപാട് മാറ്റുന്നവരല്ല തങ്ങൾ. കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം പുറത്തുപോയതല്ല, പുറത്താക്കിയതാണെന്ന് ഓർമ്മവേണം. അത് മനസിലാക്കി ക്ഷണിച്ചതിൽ സന്തോഷമെന്നും ജോസ് കെ മാണി പറഞ്ഞു. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

Web Desk

By - Web Desk

contributor

Similar News