വണ്ടിപ്പെരിയാര്‍ ആക്രമണം: പ്രതി പാല്‍രാജ് റിമാന്‍ഡില്‍

ഇന്നലെയാണ് വണ്ടിപ്പെരിയാറിൽ പോക്സോ കേസ് ഇരയുടെ പിതാവിനും മുത്തച്ഛനും നേരെ ആക്രമണമുണ്ടായത്

Update: 2024-01-07 10:53 GMT
Editor : Shaheer | By : Web Desk
Advertising

ഇടുക്കി: വണ്ടിപ്പെരിയാര്‍ പോക്സോ പീഡനക്കേസ് ഇരയുടെ കുടുംബത്തെ ആക്രമിച്ച കേസില്‍ പ്രതി റിമാന്‍ഡില്‍. പീഡനക്കേസ് പ്രതി അര്‍ജുന്‍റെ ബന്ധു കൂടിയായ പാല്‍രാജിനെയാണ് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. ഇന്നു പീരുമേട് കോടതിയിലാണ് പ്രതിയെ ഹാജരാക്കിയത്.

പാൽരാജിന്റെ അറസ്റ്റ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പെൺകുട്ടിയുടെ കുടുംബത്തിന് സുരക്ഷ ഉറപ്പാക്കുമെന്ന് പൊലീസ് അറിയിച്ചു.

ഇന്നലെയാണ് വണ്ടിപ്പെരിയാറിൽ വെച്ച് പെൺകുട്ടിയുടെ പിതാവിനും മുത്തച്ഛനും നേരെ ആക്രമണമുണ്ടായത്. ഒരു സംസ്‌കാരചടങ്ങിൽ പങ്കെടുക്കാനായി വണ്ടിപ്പെരിയാറിലേക്കു പോയതായിരുന്നു ഇരുവരും. ഇതിനിടയിലാണ് അർജുനിന്റെ ബന്ധുവായ പാൽരാജ് ഇവരെ കാണുന്നത്. പിന്നാലെ ഇയാൾ കൈയിലുണ്ടായിരുന്ന ആയുധം ഉപയോഗിച്ച് പിതാവിനെയും മുത്തച്ഛനെയും കുത്തുകയായിരുന്നു. പിതാവിന്റെ തുടയ്ക്കാണു മുറിവേറ്റത്. സാരമായി പരിക്കേറ്റ രണ്ടുപേരും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

Summary: Palraj remanded in Vandiperiyar POCSO harassment case for assaulting victim's family

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News