വിഴിഞ്ഞത്തെ 14 കാരിയുടെ കൊലപാതകം: പൊലീസും ഗുണ്ടകളും തമ്മിലെന്താണ് വ്യത്യാസമെന്ന് വി.ഡി സതീശൻ
കോവിഡ് വ്യാപനം തടയുന്നതിൽ സർക്കാർ പൂർണ പരാജയമാണെന്ന് പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി. പരിപാടികൾ മാറ്റിവെച്ച് യു.ഡി.എഫ് മാതൃക കാണിച്ചു. എന്നാൽ പാർട്ടി സമ്മേളനങ്ങൾ നടത്തി സി.പി.എം മരണത്തിന്റെ വ്യാപാരികളാവുകയാണ്.
വിഴിഞ്ഞത്ത് 14 കാരി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ മാതാപിതാക്കളെ ക്രൂരമായി മർദിച്ച പൊലീസ് നടപടിക്കെതിരെ പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. ഇങ്ങനെയാണെങ്കിൽ പൊലീസും ഗുണ്ടകളും തമ്മിലെന്താണ് വ്യത്യാസമെന്ന് അദ്ദേഹം ചോദിച്ചു. ഇവരെ മർദിച്ച പൊലീസുകാർക്കെതിരെ നടപടിയെടുക്കണം. കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും സതീശൻ ആവശ്യപ്പെട്ടു.
കോവിഡ് വ്യാപനം തടയുന്നതിൽ സർക്കാർ പൂർണ പരാജയമാണെന്ന് പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി. പരിപാടികൾ മാറ്റിവെച്ച് യു.ഡി.എഫ് മാതൃക കാണിച്ചു. എന്നാൽ പാർട്ടി സമ്മേളനങ്ങൾ നടത്തി സി.പി.എം മരണത്തിന്റെ വ്യാപാരികളാവുകയാണ്. മൂന്നാം തരംഗത്തെ നേരിയാൻ യാതൊരു മുന്നോരുക്കവും സർക്കാർ നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പല ആശുപത്രികളിലും മരുന്നില്ല, രോഗികൾ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. 300 പേരെ വെച്ച കുടുംബശ്രീ യോഗങ്ങൾ നടത്തി സി.പി.എം ധിക്കാരം കാണിക്കുകയാണ്. സർക്കാർ തന്നെയാണ് സമൂഹവ്യാപനം ഉണ്ടാക്കുന്നത്. എന്നിട്ട് അവർ തന്നെ പറയുന്ന ജാഗ്രത കാണിക്കണമെന്ന്. ഇത് വിരോധാഭാസമാണെന്നും വി.ഡി സതീശൻ പറഞ്ഞു.