വിസ്മയയുടെ ഭര്‍ത്താവ് കിരണിനെ ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു

വിസമയയെ മര്‍ദിക്കാറുണ്ടായിരുന്നു എന്ന് കിരണ്‍ പൊലീസിന് മൊഴി നല്‍കി.

Update: 2021-06-22 10:01 GMT
വിസ്മയയുടെ ഭര്‍ത്താവ് കിരണിനെ ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു
AddThis Website Tools
Advertising

കൊല്ലത്ത് ഭര്‍തൃവീട്ടില്‍ മരണമടഞ്ഞ വിസ്മയയുടെ ഭര്‍ത്താവ് കിരണിനെ ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറാണ് കിരണ്‍. കിരണിനെ ഇന്നലെ തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

അതിനിടെ വിസ്മയയുടെ മരണം ആത്മഹത്യയാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനം. ഡോക്ടറുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിക്കും. എല്ലാ സാധ്യതകളും പരിശോധിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

വിസമയയെ മര്‍ദിക്കാറുണ്ടായിരുന്നു എന്ന് കിരണ്‍ പൊലീസിന് മൊഴി നല്‍കി. അതേസമയം മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും കൊലപാതകമാണെന്നും വിസ്മയയുടെ പിതാവ് പറഞ്ഞു.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News