പാലക്കാട് വീട് പൊളിക്കുന്നതിനിടെ ചുമരിടിഞ്ഞുവീണു; രണ്ട് തൊഴിലാളികൾ മരിച്ചു
വീടിന്റെ സ്ളാബ് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് ഭിത്തി മുഴുവനായി ഇടിഞ്ഞ് തൊഴിലാളികളുടെ ദേഹത്തേക്ക് വീഴുകയായിരുന്നു
Update: 2023-07-12 11:40 GMT
പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ പഴയ വീട് പൊളിക്കുന്നതിനിടെ ചുമരിടിഞ്ഞുവീണു രണ്ട് പേർ മരിച്ചു. പെരുവമ്പ് വെള്ളപ്പന സ്വദേശി സി.വിനു , പൊൽപ്പുള്ളി വേർകോലി സ്വദേശി എൻ.വിനിൽ എന്നിവരാണ് മരിച്ചത്.
ഉച്ചക്ക് മൂന്നരയോടെയായിരുന്നു അപകടം. വീടിന്റെ സ്ളാബ് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് ഭിത്തി മുഴുവനായി ഇടിഞ്ഞ് തൊഴിലാളികളുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. വിനുവും വിനിലും ഇടിഞ്ഞുവീണ ചുമരിനടിയിൽ പെടുകയായിരുന്നു. ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ പാലക്കാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.