ഇടുക്കിയിലെ മലയോരമേഖലകളിൽ കാട്ടുതീ പടരുന്നത് വ്യാപകം; കത്തിനശിക്കുന്നത് ഏക്കറു കണക്കിന് പ്രദേശം

കാട്ടുതീ തടയുന്നതിന് ഫലപ്രദമായ മാർഗങ്ങൾ സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം

Update: 2022-02-12 01:25 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഇടുക്കിയിലെ മലയോരമേഖലകളിൽ കാട്ടുതീ പടരുന്നത് വ്യാപകമാകുന്നു.മലമേടുകളില്‍ തീപടര്‍ന്ന് ഏക്കറ് കണക്കിന് പ്രദേശമാണ് കത്തി നശിക്കുന്നത്. കാട്ടുതീ തടയുന്നതിന് ഫലപ്രദമായ മാർഗങ്ങൾ സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

വേനല്‍ക്കാലത്ത് ഇടുക്കിയിലെ മലയോരമേഖല നേരിടുന്ന പ്രധാന വെല്ലുവിളിയാണ് കാട്ടുതീ. വരണ്ടുണങ്ങിക്കിടക്കുന്ന മലമേടുകളില്‍ തീ പടരുന്നത് കാര്‍ഷിക,വിനോദ സഞ്ചാര മേഖലയ്ക്കും സസ്യ ജന്തു ജാലങ്ങളുടെ ആവാസ വ്യവസ്ഥക്കും തിരിച്ചടിയാകാറുണ്ട്. കഴിഞ്ഞ ദിവസം രാജാക്കാടിനു സമീപം സ്വര്‍ഗ്ഗം മേട് മലനിരയിലുണ്ടായ കാട്ടു തീയില്‍ പുല്‍മേടുകള്‍ പൂര്‍ണ്ണമായും കത്തി നശിച്ചു. നിലവിൽ രാജാക്കാടും പരിസര പ്രദേശങ്ങളിലും ഫയര്‍ ഫോഴ്സിന്‍റെ സേവനം ലഭിക്കുന്നത് മൂന്നാര്‍, അടിമാലി, നെടുങ്കണ്ടം എന്നിവടങ്ങളില്‍ നിന്നാണ് .എന്നാൽ ഇവിടേക്ക് ഫയർഫോഴ്സെത്തണമെങ്കിൽ കൂടൂതൽ സമയം വേണ്ടിവരുമെന്നതിനാൽ രാജാക്കാട് കേന്ദ്രീകരിച്ച് ഫയര്‍ സ്റ്റേഷന്‍ വേണമെന്ന ആവശ്യത്തിനും പ്രസക്തി ഏറുകയാണ്.

ഇത്തവണയും വേനല്‍ ആരംഭിച്ച ഘട്ടത്തില്‍ പ്രദേശത്തെ ആറോളം മലനിരകളിൽ തീപിടിത്തമുണ്ടായതായാണ് വിവരം. ബോധവത്ക്കരണ പ്രവര്‍ത്തനങ്ങൾക്കു പുറമെ കാട്ടു തീ തടയുന്നതിന് ഫലപ്രദമായ മാർഗങ്ങൾ സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News