എറണാകുളത്ത് യുവതിയെ വെർച്വൽ അറസ്റ്റ് ചെയ്ത് കോടികൾ തട്ടി; രണ്ടുപേർ അറസ്റ്റിൽ

കാക്കനാട് സ്വദേശിനിയെ അക്കൗണ്ട് നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നെന്ന് പറഞ്ഞ് പറ്റിക്കുകയായിരുന്നു

Update: 2024-12-01 10:50 GMT
Editor : ശരത് പി | By : Web Desk
Advertising

കൊച്ചി: കാക്കനാട് സ്വദേശിനിയെ വെർച്വൽ അറസ്റ്റ് ചെയ്ത് കോടികൾ തട്ടിയ രണ്ട് പേർ പിടിയിൽ. മലപ്പുറം സ്വദേശി മുഹമ്മദ് മുഫാസിൽ, കോഴിക്കോട് സ്വദേശി മീശബ് എന്നിവരെയാണ് എറണാകുളം സൈബർ പൊലീസ് പിടികൂടിയത്. പരാതിക്കാരിയുടെ പേരിൽ ഡൽഹി ഐസിഐസി ബാങ്കിൽ അക്കൗണ്ട് ഉണ്ടെന്നും, അതുപയോഗിച്ച് സന്ദീപ് കുമാർ എന്നയാൾ മനുഷ്യക്കടത്തക്കം നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും യുവതിക്കെതിരെ ഡൽഹി പൊലീസ് കേസെടുത്തിട്ടുണ്ടെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്. ഇവരുടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ച് പണം നിയമപരമാണെന്ന് ഉറപ്പുവരുത്തുന്നതിനായി പണം കുറ്റവാളികളുടെ അക്കൗണ്ടിലേക്ക് മാറ്റണമെന്നും ഉറവിടം കാണിക്കാൻ തെളിവ് വേണമെന്നും പറയുകയായിരുന്നു. ഭീഷണിക്ക് പിന്നാലെ യുവതി തന്റെ മൂന്ന് എസ്ബിഐ അക്കൗണ്ടുകളിൽ നിന്ന് നാല് കോടി രൂപ ഇവരുടെ ആക്കൗണ്ടിലേക്ക് കൈമാറുകയായിരുന്നു. എന്നാൽ പിന്നീട് ഇവർ ബന്ധപ്പെടാതിരുന്നതോടെ സൈബർ പൊലീസിൽ യുവതി പരാതിപ്പെടുകയും ഇവരെ പിടികൂടുകയുമായിരുന്നു.

തട്ടിപ്പുസംഘത്തിൽ കൂടുതലാളുകളുണ്ടെന്നും മലയാളികളാണ് പണം തട്ടിയതെന്നും സൈബർ പൊലീസിന് തുടക്കം മുതലേ മനസിലായിരുന്നു. യുവതിയുടെ അക്കൗണ്ടിൽ എത്ര പണമുണ്ടെന്നും മറ്റ് വിവരങ്ങളും എങ്ങനെയാണ് ഇവർ കണ്ടെത്തിയതെന്ന് സംശയമുണ്ട്. കൂടുതൽ ആളുകളെ ഇവർ തട്ടിപ്പിനിരയാക്കിയിട്ടുണ്ടോ എന്നും സംശയമുണ്ട്.

Full View

Tags:    

Writer - ശരത് പി

Web Journalist, MediaOne

Editor - ശരത് പി

Web Journalist, MediaOne

By - Web Desk

contributor

Similar News