പവർ ബാങ്കിൽ എംഡിഎംഎ സൂക്ഷിച്ച യുവാവ് അറസ്റ്റിൽ
10 ഗ്രാം എംഡിഎംഎ പിടികൂടി
Update: 2024-12-02 13:51 GMT
തിരുവനന്തപുരം: പവർ ബാങ്കിൽ സൂക്ഷിച്ച എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. തമ്പാനൂർ സ്വദേശി വിഷ്ണു (24) ആണ് അറസ്റ്റിലായത്.
കഴക്കൂട്ടം റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് ഇയാൾ പിടിയിലായത്. 10 ഗ്രാം എംഡിഎംഎ തുമ്പ പൊലീസ് കണ്ടെടുത്തു. പവർ ബാങ്കിൽ രഹസ്യമായി സൂക്ഷിച്ചാണ് MDMA കടത്താൻ ശ്രമിച്ചത്