നിലമ്പൂരിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവിന് ദാരുണാന്ത്യം; മരിച്ചത് മാഞ്ചീരി സ്വദേശി മണി
കരുളായി വനമേഖലയിൽ വെച്ചാണ് യുവാവിനെ കാട്ടാന ആക്രമിച്ചത്
Update: 2025-01-05 01:03 GMT
മലപ്പുറം: നിലമ്പൂരിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് മരിച്ചു. നിലമ്പൂർ മാഞ്ചീരി സ്വദേശി മണി ആണ് മരിച്ചത്.
ഇന്നലെ രാത്രിയായിരുന്നു സംഭവം. കരുളായി വനമേഖലയിൽ വെച്ചാണ് യുവാവിനെ കാട്ടാന ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ മണിയെ നിലമ്പൂർ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്ക് മരണപ്പെട്ടു.
മൃതദേഹം നിലമ്പൂർ സർക്കാർ ആശുപത്രി മോർച്ചറിയിൽ.
Watch Video Report