രൂപ തിരിച്ച് കയറുന്നു; കുവൈത്ത് ദീനാറുമായുള്ള വ്യത്യാസത്തിൽ മൂന്ന് രൂപയോളം കുറവ്

ഒരു ദീനാറിന് 240 രൂപ എന്ന റെക്കോഡിലെത്തുമെന്ന പ്രതീക്ഷയിൽ നിന്നാണ് കഴിഞ്ഞ ദിവസങ്ങളിൽ വലിയ രീതിയിൽ കുറവുണ്ടായത്

Update: 2018-09-15 02:47 GMT
Advertising

ഒരു മാസം തുടര്‍ച്ചയായുള്ള മൂല്യതകര്‍ച്ചക്ക് ശേഷം രൂപ തിരിച്ചുകയറുന്നു. മൂന്ന് ദിവസമായി രൂപ കരുത്ത് കാണിച്ചുതുടങ്ങിയതോടെ കുവൈത്ത് ദീനാറുമായുള്ള വ്യത്യാസത്തിൽ മൂന്ന് രൂപയോളം കുറവുണ്ടായി.

Full View

ഒരു ദീനാറിന് 240 രൂപ എന്ന റെക്കോഡിലെത്തുമെന്ന പ്രതീക്ഷയിൽ നിന്നാണ് കഴിഞ്ഞ ദിവസങ്ങളിൽ വലിയ രീതിയിൽ കുറവുണ്ടായത്. നിലവിൽ ഒരു ദീനാറിന് 236 രൂപക്ക് മുകളിലാണ് എക്സ്ചേഞ്ച് റേറ്റ്. ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിലായി കുവൈത്തി ദീനാറുമായുള്ള വിനിമയത്തിൽ മൂന്ന് രൂപയോളം വ്യത്യാസം വന്നിട്ടുണ്ട്.

കഴിഞ്ഞ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഒരു ദീനാറിന് 239 രൂപക്ക് മുകളിൽ എത്തിയിരുന്നു. രണ്ടാഴ്ചയായി തുടർച്ചയായി ഉണ്ടായ ഇടിവിൽ കാര്യമായ വ്യത്യാസം ഇല്ലാതിരുന്നതോടെ 240 എന്ന മാർക്കും കടക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഇതാണ് ബുധനാഴ്ച മുതൽ കുറഞ്ഞുതുടങ്ങിയത്.

രൂപ തുടർച്ചയായി ഇടിഞ്ഞതോടെ ഒരു മാസത്തിനിടെ പത്ത് രൂപയോളം ഒരു ദീനാറുമായുള്ള വിനിമയത്തിൽ വർധിച്ചിരുന്നു. മാസത്തിെൻറ തുടക്കത്തിൽ തന്നെ ആയതിനാൽ ഒരു ദീനാറിന് 235 രൂപ എത്തിയപ്പോൾ തന്നെ ബഹുഭൂരിഭാഗം പേരും ശമ്പളവും കടം വാങ്ങിയുമൊക്കെ നാട്ടിലേക്ക് അയച്ചു. എന്നാൽ, ചിലർ 240 രൂപ എത്തിയിട്ട് അയക്കാമെന്ന കണക്കുകൂട്ടലിൽ ആയിരുന്നു. ഇവർ മൂല്യം ഇടിഞ്ഞുതുടങ്ങിയതോടെ തന്നെ എക്സ്ചേഞ്ചുകളിൽ എത്തി നാട്ടിലേക്കുള്ള പണം അയച്ചു.

Tags:    

Similar News