5 ലക്ഷം രൂപയുടെ സമ്മാനങ്ങളുമായി മലബാറിലെ ഏറ്റവും വലിയ ബിരിയാണി പാചക മത്സരം

മാധ്യമം കുടുംബം- റോസ് ബ്രാൻഡ് റൈസ് ‘ദം ദം ബിരിയാണി’ കോണ്ടസ്റ്റ് രജിസ്ട്രേഷൻ തുടരുന്നു

Update: 2024-09-25 11:45 GMT
Editor : André | By : Web Desk
Advertising

കോഴിക്കോട്: മാധ്യമം കുടുംബം പ്രശസ്ത റോസ് ബ്രാൻഡ് റൈസുമായി ചേർന്ന് സംഘടിപ്പിക്കുന്ന മലബാറിലെ ഏറ്റവും വലിയ ബിരിയാണി പാചക മത്സരമായ ‘ദം ദം ബിരിയാണി’ മത്സരത്തിന് ആവേശത്തുടക്കം. ചുരുങ്ങിയ ദിവസത്തിനിടെ നിരവധി മത്സരാർഥികളാണ് രജിസ്ട്രേഷൻ പൂർത്തിയാക്കിയത്.

മലബാറിലെ ഏറ്റവും രുചിയേറും ബിരിയാണി പാചകം ചെയ്യുന്നവരെ കണ്ടെത്താനാണ് ‘ദം ദം ബിരിയാണി’ കോണ്ടസ്റ്റ് സംഘടിപ്പിക്കുന്നത്. 5 ലക്ഷത്തോളം രൂപയുടെ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. മത്സരത്തിൽ പങ്കെടുക്കുന്നതുവഴി നിങ്ങളുടെ സ്വന്തം ബിരിയാണി രുചിപ്പെരുമ ലോകത്തെ അറിയിക്കാനുള്ള അവസരത്തിനൊപ്പം വിജയിക്ക് ‘മലബാർ ദം സ്റ്റാർ’ പട്ടവും സമ്മാനിക്കും.

കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലുള്ളവർക്ക് മത്സരത്തിൽ പങ്കെടുക്കാം. സ്ത്രീക്കും പുരുഷനും ഒരേ കാറ്റഗറിയിലാണ് മത്സരം. പ്രായ പരിധിയില്ല.

പ്രാഥമികഘട്ട മത്സരത്തിൽനിന്ന് തിരഞ്ഞെടുക്കുന്ന 150 പേരെ ഉൾപ്പെടുത്തി രണ്ടാംഘട്ട മത്സരം നടത്തും. കണ്ണൂർ (കാസർകോട്&കണ്ണൂർ), കോഴിക്കോട് (കോഴിക്കോട്&വയനാട്), മലപ്പുറം (മലപ്പുറം&പാലക്കാട്) എന്നിങ്ങനെ മൂന്ന് സോണുകളിലായാണ് രണ്ടാംഘട്ട മത്സരം. ഇതിൽനിന്ന് തിരഞ്ഞെടുക്കുന്ന 15 പേരെ ഉൾപ്പെടുത്തി കോഴിക്കോട് ബീച്ചിൽ ഗ്രാൻഡ് ഫിനാലെയും സംഘടിപ്പിക്കും.

സെലിബ്രിറ്റി ഷെഫുമാരായ സുരേഷ് പിള്ള, ആബിദ റഷീദ്, പാചക വിദഗ്ധനും അവതാരകനുമായ രാജ് കലേഷ് എന്നിവരും സെലിബ്രിറ്റികളും പാചകരംഗത്തെ പ്രമുഖരും വിധികർത്താക്കളായി എത്തുന്ന മത്സരത്തിൽ ഉടൻ രജിസ്റ്റർ ചെയ്യൂ.

മത്സരാർഥികളുടെ സൗകര്യാർഥം മൂന്ന് സിമ്പിൾ ഒപ്ഷനുകളാണ് രജിസ്ട്രേഷനായി ഒരുക്കിയത്. ഇതിൽ കാണുന്ന ക്യൂ ആർ കോഡ് സ്കാൻ ചെയ്യാം. അല്ലെങ്കിൽ www.madhyamam.com/dumdumbiriyani ലിങ്ക് വഴിയും രജിസ്റ്റർ ചെയ്യാം. അതുമല്ലെങ്കിൽ നിങ്ങളുടെ ബിരിയാണി പാചകകുറിപ്പ് (എഴുത്ത് /വിഡിയോ), ഫോട്ടോ, അഡ്രസ്സ്, മൊബൈൽ നമ്പർ എന്നിവ 96450 02444 എന്ന വാട്സ് ആപ് നമ്പറിലേക്കും അയക്കാം.

സ്പോൺസർഷിപ്പിനും ട്രേഡ് എൻക്വയറികൾക്കും 9645009444 എന്ന നമ്പറിലും events@madhyamam.com എന്ന ഇമെയിലും ബന്ധപ്പെടാം.

Writer - André

contributor

Editor - André

contributor

By - Web Desk

contributor

Similar News