സൗദിയില്‍ ബിസിനസ് മീറ്റുമായി അബേറ്റ് എഎസ് അൽ സലാമ ഗ്രൂപ്പ്‌

ഇന്ത്യയിലും ഗൾഫ് രാജ്യങ്ങളിലുമായി 44 പുതിയ കണ്ണാശുപത്രികൾ എന്ന പുതിയ പദ്ധതിയുമായി ബന്ധപ്പെട്ടാണ് ബിസിനസ് മീറ്റ്

Update: 2022-09-15 14:49 GMT
By : Web Desk
Advertising

ഇന്ത്യയിലും ഗൾഫ് രാജ്യങ്ങളിലുമായി 44 പുതിയ കണ്ണാശുപത്രികൾ എന്ന പദ്ധതിക്കുവേണ്ടി സൗദി അറേബ്യയിൽ വിവിധയിടങ്ങളിലായി ബിസിനസ് മീറ്റുമായി അബേറ്റ് എഎസ് അൽ സലാമ ഗ്രൂപ്പ്‌. സെപ്തംബര്‍ 17ന് ദമാമില്‍ വെച്ചാണ് ആദ്യ ബിസിനസ് മീറ്റ് നടക്കുന്നത്. റിയാദില്‍ സെപ്തംബര്‍ 19നും, ജിദ്ദയില്‍ സെപ്തംബര്‍ 21നും ഖാമിസ് മുശൈതില്‍ സെപ്തംബര്‍ 23 നും അബേറ്റ് എഎസ് അൽ സലാമ ഗ്രൂപ്പിന്‍റെ ബിസിനസ് മീറ്റ് നടക്കും.

ആയിരത്തിൽപരം നിക്ഷേപകരുള്ള അബേറ്റ് എഎസ് അൽ സലാമ ഗ്രൂപ്പ്‌ തൃശൂര്‍, കൊച്ചി, കണ്ണൂര്‍, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലായും സംസ്ഥാനത്തിന് പുറത്ത് ചെന്നൈ, മുംബൈ, ഡല്‍ഹി, ബാംഗ്ലൂര്‍ എന്നീ നഗരങ്ങളിലും ജിസിസി രാജ്യങ്ങളിലുമായാണ് പുതിയ 44 കണ്ണാശുപത്രികള്‍ക്ക് തുടക്കം കുറിക്കുന്നത്. മലബാറിലുള്ളവര്‍ കണ്ണുമായി ബന്ധപ്പെട്ട ചികിത്സയ്ക്കായി കോയമ്പത്തൂരിലായിരുന്നു പണ്ട് കാലത്ത് പോയിരുന്നത്. അന്നാകട്ടെ ചികിത്സാചെലവും ഭാഷയും ഒരു വലിയ ബാധ്യതയുമായിരുന്നു. ഇതിന് പരിഹാരമെന്നോണമാണ് 2004 ല്‍ കേരളത്തില്‍ ഒരു പുതിയ കണ്ണാശുപത്രി എന്ന ആശയത്തിന് അല്‍സലാമ ഗ്രൂപ്പ് പെരിന്തല്‍മണ്ണയില്‍ തുടക്കം കുറിക്കുന്നത്. പെരിന്തൽമണ്ണക്ക് പുറമെ കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ ആശുപത്രികളും പെരിന്തൽമണ്ണ മാലാപ്പറമ്പിൽ അൽസലാമ കോളജ് ഓഫ് ആർക്കിടെക്ടും കോയമ്പത്തൂരിൽ ഒപ്റ്റോമെട്രി കോളജും ഇന്ന് ഗ്രൂപ്പിന് കീഴിലുണ്ട്. ബോംബെ സ്റ്റോക്ക് എക്സേഞ്ചില്‍ മലബാറില്‍ നിന്നുള്ള ആദ്യ ലിസ്റ്റഡ് കമ്പനിയായി വളര്‍ന്നിരിക്കയാണ് ഇന്ന് അബേറ്റ് എഎസ് അൽ സലാമ ഗ്രൂപ്പ്‌.


സൌദിയില്‍ നടക്കുന്ന ബിസിനസ് മീറ്റുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് രജിസ്റ്റര്‍ ചെയ്യൂ:

https://bit.ly/3DFthuz

📞+919072558877

WhatsApp : wa.me/919072558877

Tags:    

By - Web Desk

contributor

Similar News