MBA പഠിക്കേണ്ടത് MBBS പഠിക്കുന്നത് പോലെ; വ്യത്യസ്തമാണ് ഈ ബി-സ്കൂള്‍

AIMERന്‍റെ ഫൗണ്ടറും സിഇഒയുമായ മുഹമ്മദ് മോന്‍ തന്‍റെ വിഷനും മിഷനും പങ്കുവെക്കുന്നു.

Update: 2023-07-12 12:29 GMT
MBA പഠിക്കേണ്ടത് MBBS പഠിക്കുന്നത് പോലെ; വ്യത്യസ്തമാണ് ഈ ബി-സ്കൂള്‍
AddThis Website Tools
Advertising

ഒരുപാട് ബിസിനസ് സ്കൂളുകള്‍ നമ്മുടെ നാട്ടിലുണ്ട്.  എന്നാല്‍ ഇങ്ങനെയൊന്ന് കേരളത്തില്‍ ആദ്യമാണ്.. അതാണ് AIMER B School. കേരളത്തിലെ ആദ്യത്തെ പ്രായോഗിക ബിസിനസ്‌ പഠനരീതി മുന്നോട്ടു വയ്ക്കുന്ന വിദ്യാഭ്യാസ സ്ഥാപനമാണിത്. മർകസ് നോളേജ് സിറ്റിയിലാണ് AIMER B Schoolന്‍റെ പ്രവര്‍ത്തനം. വിദ്യാർത്ഥികളിൽ സംരംഭകത്വം പരിപോഷിപ്പിക്കുക, സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ മാനേജര്‍മാരെ വാർത്തെടുക്കുക എന്നീ ലക്ഷ്യങ്ങളാണ് പ്രധാനമായും AIMER മുന്നോട്ടു വയ്ക്കുന്നത്. +2 കഴിഞ്ഞ വിദ്യാർത്ഥികൾക്കായി ഡിഗ്രിക്കൊപ്പവും ഡിഗ്രി കഴിഞ്ഞവർക്കായി പിജിക്കൊപ്പവും വർക്ക്‌ ഇന്‍റഗ്രേറ്റഡ് ഡിഗ്രി, പിജി കോഴ്സുകള്‍ AIMER നല്‍കുന്നത്. AIMERന്‍റെ ഫൗണ്ടറും സിഇഒയുമായ മുഹമ്മദ് മോന്‍ തന്‍റെ വിഷനും മിഷനും പങ്കുവെക്കുന്നു.


ബിസിനസ് സ്കൂളുകളുടെ കാര്യത്തില്‍ കേരളത്തില്‍ ആദ്യമാണ് ഇങ്ങനെയൊരു കണ്‍സെപ്റ്റ്. സത്യത്തില്‍ എന്താണ് AIMER ബിസിനസ് സ്കൂള്‍ എന്ന ആശയം?

എല്ലാതരത്തിലുമുള്ള ബിസിനസ് പ്ലസ് അക്കാദമിക് റിലേറ്റഡ് മാനേജ്മെന്‍റ് സൊലൂഷന്‍- അതാണ് AIMER ബിസിനസ് സ്കൂള്‍. സംരംഭകരെ ശാക്തീകരിക്കുക എന്നതാണ് ഞങ്ങളുടെ ആദ്യ ലക്ഷ്യം. അതിനായി മാനേജ്മെന്‍റ് കണ്‍സള്‍ട്ടിംഗ്, ജീവനക്കാര്‍ക്ക് വേണ്ടിയുള്ള സ്കില്‍ഡ് ട്രെയിനിംഗ് പ്രോഗ്രാമുകള്‍ എന്നിവയെല്ലാം നല്‍കുന്നു. ഈ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഞങ്ങളുടെ ഡിഗ്രി, പിജി പ്രോഗ്രാമുകള്‍ നല്‍കുന്നത്. സംരംഭകരെ സൃഷ്ടിക്കാനും അതുപോലെ സംരംഭകര്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും ആവശ്യമായ കഴിവുള്ള ജീവനക്കാരെ നല്‍കാനും ഈ പ്രോഗ്രാം വഴി സാധിക്കുന്നു. ഈ ആശയമാണ് സത്യത്തില്‍ മറ്റ് ബിസിനസ് സ്കൂളുകളില്‍ നിന്ന് AIMER നെ വ്യത്യസ്തമാക്കുന്നത്.


ഇത്തരമൊരു കണ്‍സെപ്റ്റിലാവണം ഈ ബിസിനസ് സ്കൂള്‍ എന്ന ചിന്തയ്ക്ക് പിറകിലൊരു കാരണമുണ്ടാകുമല്ലോ... അതെന്താണ്?

ഞാന്‍ എന്‍റെ വിദ്യാഭ്യാസം കഴിഞ്ഞ് കുറച്ചുകാലം ജോലിയൊക്കെ നോക്കി പിന്നെ ബിസിനസ്സിലേക്ക് വരികയാണുണ്ടായത്.. ബിടെക്കും എംബിഎയും ഒക്കെ കഴിഞ്ഞ് ജോലിയില്ലാതെ നടക്കുന്ന, അല്ലെങ്കില്‍ കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്യേണ്ടി വന്ന ഒരുപാട് പേരെ നേരിട്ട് അറിയാം. എന്തായിരിക്കും അതിന് കാരണം എന്ന് ചിന്തിച്ചിട്ടുണ്ട്. ആ സമയത്താണ് മര്‍ക്കസ് നോളജ് സിറ്റിയുടെ എംഡി അബ്ദുല്‍ ഹക്കീം അസ്ഹരിയുമായി സംസാരിക്കുന്നത്. അദ്ദേഹത്തോടാണ് ഈ ആശയം ആദ്യമായി പറയുന്നത്. പഠിക്കുന്നത് മാനേജ്മെന്‍റ് ആണെങ്കിലും മെഡിസിന്‍ പഠിക്കുന്നത് പോലെയാണ് ഈ വിഷയം കുട്ടികളെ പഠിപ്പിക്കേണ്ടത് എന്നാണ് അദ്ദേഹം അപ്പോള്‍ തിരിച്ച് പറഞ്ഞത്. പ്രാക്ടിക്കലായി ചെയ്ത് ചെയ്ത് പഠിച്ചാണ് ഒരു കുട്ടി എംബിബിഎസ് പൂര്‍ത്തിയാക്കുന്നത്. ഒരു ഡോക്ടര്‍ തന്‍റെ കരിയര്‍ തുടങ്ങുന്നതിന് മുമ്പ് കൃത്യമായി പ്രാക്ടീസും ചെയ്യുന്നുണ്ട്, അതായത് ഹൗസ് സര്‍ജന്‍സി. ഇതേ ആശയം തന്നെയാണ് AIMER ഉം മുന്നോട്ടുവെക്കുന്നത്.


മറ്റുള്ള ബിസിനസ് സ്കൂളില്‍ നിന്ന് എങ്ങനെയാണ് AIMER വ്യത്യസ്തമായിരിക്കുന്നത്?

ഒരു പിജി ബാച്ചിന്‍റെ ആദ്യ ആറുമാസം ബേസിക് ആയി അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് പഠിപ്പിക്കുന്നത്. ഏതൊരു മേഖലയാണോ അവര്‍ സ്പെഷ്യലൈസ് ചെയ്യാന്‍ ഉദ്ദേശിക്കുന്നത് അതുമായി ബന്ധപ്പെട്ട ബേസിക് കാര്യങ്ങളും കൂടെ പകര്‍ന്നു നല്‍കും. ഓരോ മൊഡ്യൂളിലും ഒരു ആക്ടിവിറ്റിയോ കേസ് സ്റ്റഡിയോ ഉള്‍പ്പെടുന്നുമുണ്ട്. അതുകൊണ്ടുതന്നെ കാര്യങ്ങള്‍ കൃത്യമായി മനസ്സിലാക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കുന്നു. എല്ലാ ശനിയാഴ്ചയും കുട്ടികള്‍ക്ക് ഓരോ ആക്ടിവിറ്റി നല്‍കും. അതിന് നേതൃത്വം നല്‍കുന്നത് വിദ്യാര്‍ത്ഥികള്‍ തന്നെയാണ്. അത് അവരില്‍ ലീഡര്‍ഷിപ്പ് ക്വാളിറ്റി വളര്‍ത്തും. ഈ ആറുമാസത്തിന് ശേഷം അവരുദ്ദേശിക്കുന്ന മേഖലയില്‍ തന്നെ അവര്‍ക്ക് ഇന്‍റേര്‍ണ്‍ഷിപ്പ് ചെയ്യാം. ആ പഠിച്ച കാര്യങ്ങളുടെ ഡീറ്റെയിലായ പഠനമാണ് പിന്നീടുള്ള ആറുമാസം നല്‍കുന്നത്. അത് കഴിഞ്ഞാല്‍ ഇന്‍റേര്‍ണ്‍ഷിപ്പ് അല്ലെങ്കില്‍ നേരിട്ട് ജോലിക്ക് കയറുന്ന പോലെയാണ് പിജി പ്രോഗ്രാമിന്‍റെ ഘടന. ഇതുപോലെ തന്നെയാണ് മൂന്നുവര്‍ഷം നീളുന്ന ഡിഗ്രി പ്രോഗ്രാമും ഡിസൈന്‍ ചെയ്തിരിക്കുന്നത്.


മര്‍ക്കസ് നോളജ് സിറ്റിയ്ക്കുള്ളിലെ ഒരു ബിസിനസ് സ്കൂള്‍ - എന്തൊക്കെ കോഴ്സുകളാണ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നത്?

ബിസിനസ്‌ രംഗത്തെ കാലിക പ്രസക്തിയുള്ള വിഷയങ്ങളും, അതി നൂതന സാങ്കേതിക പരിജ്ഞാനവും ഉൾപ്പെടുത്തി, നിലവിലെ പരമ്പരാഗത വിദ്യാഭ്യാസത്തിൽ നിന്നും വ്യത്യസ്തമായാണ് AIMER ബി സ്കൂൾ പ്രോഗ്രാമുകൾ രൂപകല്പന ചെയ്തിരിക്കുന്നത്. ആറു മാസം നീണ്ടു നിൽക്കുന്ന രണ്ട് കോർപ്പറേറ്റ് ഇന്‍റേൺഷിപ്പും ആക്ടിവിറ്റികളും കേസ്സ്റ്റഡികളും ആസ്പദമാക്കിയുള്ള പഠനങ്ങളും ഇൻഡസ്ട്രി എക്സ്പേർട്ടുകളുടെ ക്ലാസുകളും ഉൾകൊള്ളുന്നതാണ് എക്സ്പീരിയൻഷ്യൽ ലേണിംഗ്. വ്യക്തിത്വ വികസനം, ലീഡർഷിപ്പ് ക്വാളിറ്റി, ഭാഷ പരിശീലനം എന്നിവയ്ക്കായി വിവിധതരം പരിശീലന പരിപാടികളും ഈ കോഴ്സിന്‍റെ പ്രത്യേകതയാണ്. കൂടാതെ തൊഴിൽ വിപണിയിൽ മുൻ‌തൂക്കം നൽകുന്നതിനാവശ്യമായ അഞ്ചിലധികം പ്രൊഫഷണൽ സർട്ടിഫിക്കറ്റുകള്‍ ഈ പ്രോഗ്രാം ചെയ്യുന്ന വ്യക്തിക്ക് ലഭിക്കും. പ്രൊഫഷണലുകൾക്കായി എക്സിക്യൂട്ടീവ് പ്രോഗ്രാമും ബിസിനസ്‌ കൺസൾട്ടൻസിയും ഐമറിന്‍റെ വരുംകാല പദ്ധതികളാണ്.


അഫിലിയേറ്റഡ് അല്ലെന്ന് പറഞ്ഞു- എത്രത്തോളം വാല്യൂ ആണ് കോഴ്സ് എന്ന് വിദ്യാര്‍ത്ഥികള്‍ക്ക് സംശയമുണ്ടാകില്ലേ...?

ഡിഗ്രി കഴിഞ്ഞിറങ്ങുന്ന കുട്ടിക്ക് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നുണ്ട്. പിജി പ്രോഗ്രാം ഓപ്ഷണലാണ്. 20 വര്‍ഷം മുമ്പ് ഐഎസ്ബി ബിസിനസ് സ്കൂള്‍ തുടങ്ങുന്നത് ഇതേ മാതൃകയിലാണ്. ഇന്ന് ഇന്ത്യയിലെ ടോപ്പ് ബി സ്കൂളാണ് ഐഎസ്ബി. നാലുവര്‍ഷം മുമ്പ് തുടക്കം കുറിച്ച മാസ്റ്റേഴ്സ് യൂണിയന്‍, അവിടെ നിന്ന് പഠിച്ചിറങ്ങുന്ന കുട്ടികള്‍ക്ക് ഐഐഎമ്മിനേക്കാള്‍ സിടിസി ലഭിക്കുന്ന ജോലിയാണ് ലഭിക്കുന്നത്. ഇത്തരം ബി സ്കൂളുകളൊക്കെ ഫോക്കസ് ചെയ്യുന്നത് അവിടെ നിന്ന് പഠിച്ചിറങ്ങുന്ന ഒരു വിദ്യാര്‍ത്ഥിക്ക് ലഭിക്കേണ്ടുന്ന ആവറേജ് സാലറി എന്തായിരിക്കണം എന്നതാണ്. അതേ ഫോക്കസിലാണ് AIMER ഉം ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.


AIMER ന്‍റെ ഭാഗമാകാന്‍ ആഗ്രഹിക്കുന്ന ഒരു വിദ്യാര്‍ത്ഥിയെ സംബന്ധിച്ച് എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്?

പ്രധാനമായും മൂന്നു ഘട്ടങ്ങളായാണ് AIMER ൽ അഡ്മിഷൻ നടക്കുന്നത്. ആദ്യം എൻട്രൻസ് ടെസ്റ്റ്‌. ഇതിൽ ഡിഗ്രി വിദ്യാർത്ഥികൾക്ക് 80% ചോദ്യങ്ങൾ ഇംഗ്ലീഷ് ലാംഗ്വേജ് ബന്ധപ്പെട്ടും 20% ചോദ്യങ്ങൾ ലോജിക്കൽ റീസണിങ്ങും ആയിരിക്കും. പിജി വിദ്യാർത്ഥികൾക്ക് 50% ചോദ്യങ്ങൾ ഇംഗ്ലീഷ് ലാംഗ്വേജും 50% ലോജിക്കൽ റീസണിങ്ങും ആണ്. എൻട്രൻസ് പാസ്സ് ആവുന്ന വിദ്യാർത്ഥികൾക്ക് അടുത്തതായി ഫാക്കൽട്ടിയുമായി മുഖാമുഖ ഇന്‍റർവ്യൂ ഉണ്ടായിരിക്കും. ഇതിൽ വിദ്യാർത്ഥിയുടെ ആറ്റിറ്റ്യൂഡ്, കോൺഫിഡൻസ്, ലാംഗ്വേജ് സ്കിൽ എന്നിവ പരിശോധിക്കും. അവസാന ഘട്ടം അക്കാഡമിക് ഡീനുമായാണ് ഇന്‍റർവ്യൂ നടക്കുക. ശേഷം അഡ്മിഷൻ ഉറപ്പാക്കും.ഈ വർഷം 250 ലേറെ പേർ ഇന്‍റർവ്യൂവിൽ പങ്കെടുത്തെങ്കിലും അഡ്മിഷൻ ലഭിച്ചത് 30 പേർക്ക് മാത്രമാണ്.

Full View

കൂടുതല്‍ വിവരങ്ങള്‍ക്ക്

Muhammed Mon

Aimer B school

Markaz Knowledge school

Info@aimerbschool.com

91 97784 13288

Tags:    

By - ഖാസിദ കലാം

contributor

Similar News