മലബാറിൽ സാന്നിധ്യം ശക്തമാക്കി ആപ്കോ ഹ്യൂണ്ടായ്

ഓണക്കാലം ആഘോഷമാക്കാൻ വമ്പൻ ഓഫറുകളും ആപ്കോ ഹ്യൂണ്ടായ് മുന്നോട്ടുവെക്കുന്നുണ്ട്

Update: 2024-09-19 06:35 GMT
Editor : geethu | Byline : Web Desk
Advertising

ഏറ്റവും പുതിയ എസ്‌യുവികൾ, സെഡാൻ, വൈദ്യുത വാഹനങ്ങൾ... മലയാളികളുടെ വാഹനപ്രേമം വളരുകയാണ്. അത് ആദ്യം തിരിച്ചറിഞ്ഞവരാണ് ആപ്കോ ഹ്യൂണ്ടായ്. കേരളത്തിലെ കാർ വിപണി ടോപ് ​ഗിയറിലാകുമ്പോൾ അതിന്റെ സൂപ്പർ പവർ എൻജിനാവുകയാണ് ആപ്കോ ഹ്യൂണ്ടായ് ഷോറൂമുകൾ‌.

മാർക്കറ്റിലിറങ്ങുന്ന ഏറ്റവും പുതിയ മോഡലുകൾ മികച്ച ഓഫറിൽ ഉപഭോക്താക്കൾക്ക് നൽകാൻ കഴിയുന്നതാണ് ആപ്കോ ഹ്യൂണ്ടായിയുടെ പ്രത്യേകത. കഴിഞ്ഞ 17 വർഷമായി പകരം വെക്കാനില്ലാത്ത സെയിൽസ് ആൻഡ് സർവീസുമായി ആപ്കോ ഹ്യൂണ്ടായ് മലയാളികൾക്കൊപ്പമുണ്ട്. വിവിധ നിലവാരത്തിലുള്ള ഹ്യൂണ്ടായി വാഹനങ്ങളുടെ വിപുലമായ ശേഖരമാണ് ആപ്കോ ഹ്യൂണ്ടായിയുടെ ഏറ്റവും വലിയ പ്രത്യേകത. ഏത് സംശയങ്ങൾക്കും മറുപടിയുമായി ഉപഭോക്താക്കൾക്ക് പ്രീമിയം സർവീസാണ് ആപ്കോ ഹ്യൂണ്ടായി നൽകുന്നത്.

ഏതൊരു സ്ഥാപനത്തിന്റെയും നിലനിൽപ്പ് പൊതുജനങ്ങളിൽ നിന്നുള്ള വിശ്വാസ്യതയാണ്. ആ വിശ്വാസം നിലനിർത്താൻ സാധിക്കുന്നതാണ് ആപ്കോയുടെ ഏറ്റവും വലിയ വിജയം. അതിന്റെ തെളിവാണ് 16 സെയിൽസ് ഷോറൂമുകളും 11 സർവീസ് സെന്ററുകളും. മികച്ച സേവനം എന്നത് വെറും വാക്കുകളല്ലാതെ പ്രതിജ്ഞയായി നിറവേറ്റുകയാണ് ആപ്കോ ഹ്യൂണ്ടായി.

മികച്ച സെയിൽസ്, കസ്റ്റമർ സർവീസ് പ്രകടനത്തിന് ഏറ്റവും നല്ല ഡീലർഷിപ്പിനുള്ള അം​ഗീകാരങ്ങൾ ദേശീയതലത്തിലും പ്രാദേശിക തലത്തിലും നിരവധി തവണ ആപ്കോ ഹ്യൂണ്ടായിയെ തേടിയെത്തി. കാസർ​ഗോഡ്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലായി ആപ്കോയുടെ ശാഖകൾ വ്യാപിച്ച് കിടക്കുകയാണ്. വടക്കേ മലബാറിൽ രണ്ട് പതിറ്റാണ്ട് സാന്നിധ്യം അറിയിച്ച ആപ്കോ ​ഹ്യൂണ്ടായി ഇപ്പോൾ തൃശ്ശൂരിലുമുണ്ട്.

സെയിൽസ് ആൻഡ് സർവീസിന് പുറമേ യൂസ്ഡ് കാറുകളുടെ വലിയൊരു കളക്ഷൻ കൂടിയുണ്ട്. ഹ്യൂണ്ടായിയുടെ യൂസ്ഡ് കാറുകളുടെ ഡിവിഷനാണ് ഹ്യൂണ്ടായ് പ്രൊമീസ് എന്ന പേരിൽ പ്രവർത്തിക്കുന്നത്. വിശ്വാസം, സത്യസന്ധത, പ്രതിജ്ഞാബദ്ധത, ​ഗുണമേന്മ എന്നിവ ഉറപ്പു വരുത്താൻ പരമാവധി ശ്രമിക്കുന്നുവെന്നതാണ് മറ്റു സ്ഥാപനങ്ങളിൽ നിന്ന് ആപ്കോ ഹ്യൂണ്ടായിയെ വ്യത്യസ്തമാക്കുന്നത്.

ഓണക്കാലം ഹ്യൂണ്ടായിക്കൊപ്പം

ഓണക്കാലം ആഘോഷമാക്കാൻ വമ്പൻ ഓഫറുകളും ആപ്കോ ഹ്യൂണ്ടായ് മുന്നോട്ടുവെക്കുന്നുണ്ട്. ഈ ഓണക്കാലത്ത് ഉപഭോക്താക്കൾ ആപ്കോ ഹ്യൂണ്ടായിൽ നിന്ന് കാർ വാങ്ങുമ്പോൾ സ്ക്രാച്ച് ആൻഡ് വിന്നിലൂടെ 2.5 കോടിയുടെ ഓണസമ്മാനങ്ങളാണ് ലഭിക്കാൻ പോകുന്നത്. ഭാ​ഗ്യശാലികൾക്ക് ഐഫോൺ 15 മാക്സ് പ്രോ, മാക് ബുക്ക്, ​ഗോൾഡ് കോയിൻ അങ്ങനെ നിരവധി സമ്മാനങ്ങൾ ലഭിക്കും. വാഹനം വാങ്ങുന്നതിന് എക്സ്ചേഞ്ച്, ഫിനാൻസ് സ്കീമുകളുമുണ്ട്.

Tags:    

Writer - geethu

contributor

Editor - geethu

contributor

Byline - Web Desk

contributor

Similar News