മികച്ച പരിശീലനത്തിനൊപ്പം എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സ്കോളര്‍ഷിപ്പും
പ്ലസ്ടുവിന് മുഴുവന്‍ മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ ഫീസും സ്കോളര്‍ഷിപ്പായി നല്‍കുമെന്ന് കോര്‍ അക്കാദമി
2024 ല്‍ NEET, JEE, KEAM പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച പരിശീലനത്തിനോടൊപ്പം സ്കോളര്‍ഷിപ്പും പ്രഖ്യാപിച്ച് കോര്‍ ഹബ് ഫോര്‍ എക്സലന്‍സ്. 2023-24 അധ്യയനവര്‍ഷത്തില്‍ എന്‍ട്രന്‍സ് റിപ്പീറ്റ് കോച്ചിംഗിന് കോറില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്കായാണ് സ്കോളര്‍ഷിപ്പ് നല്‍കുന്നത്. കോറിന്‍റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ചാണ് ഇത്തരമൊരു സ്കോളര്‍ഷിപ്പ് പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. ഓരോ വിദ്യാര്‍ത്ഥിക്കും 5000 രൂപ മുതല്‍ 35000 രൂപ വരെ ഫീസ് ഇനത്തില്‍ ഇളവ് പ്രഖ്യാപിക്കുകയാണ് ഇഗ്‍നൈറ്റ് എന്ന് പേരിട്ടിരിക്കുന്ന സ്കോളര്‍ഷിപ്പ് പ്രോഗ്രാം വഴി കോര്‍. പ്ലസ് വണ്‍, പ്ലസ്ടു പരീക്ഷകളില്‍ വിദ്യാര്‍ത്ഥി നേടിയ മാര്‍ക്ക് അടിസ്ഥാനമാക്കിയായിരിക്കും സ്കോളര്‍ഷിപ്പ് തുക. മെയ് 24 ന് ആദ്യ ബാച്ച് ആരംഭിക്കും.
സാധാരണയായി എല്ലാ ഇന്‍സ്റ്റിറ്റ്യൂട്ടുകളും കോടികളുടെ സ്കോളര്‍ഷിപ്പ് തുക പ്രഖ്യാപിക്കുകയും ഓരോ വിദ്യാര്‍ത്ഥിക്കും സ്കോളര്‍ഷിപ്പ് ആയി ലഭിക്കുന്ന തുക എത്രയെന്നത് മറച്ചുവെക്കുകയും ചെയ്യും. അതില്‍ നിന്ന് വ്യത്യസ്തമാകുകയാണ് എന്‍ട്രന്‍സ് പരിശീലനരംഗത്ത് കൊണ്ടോട്ടി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന CORE - Hub for Excellence. ഹയര്‍സെക്കണ്ടറി പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ ഫീസും സ്കോളര്‍ഷിപ്പ് ആയി നല്‍കും. 95 ശതമാനത്തിലധികം മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് 350000 രൂപയും 90 ശതമാനത്തിലധികം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് 25000 രൂപയും സ്കോളര്‍ഷിപ്പ് ഉണ്ടായിരിക്കും. കൂടാതെ 85 ശതമനത്തിലധികം മാര്‍ക്കുണ്ടെങ്കില്‍ 15000രൂപയും മാര്‍ക്ക് 80 ശതമാനത്തിലധികമാണെങ്കില്‍ 10000 രൂപയും സ്കോളര്‍ഷിപ്പ് ലഭിക്കും. 75 ശതമാനത്തിലധികം മാര്‍ക്കുണ്ടെങ്കില്‍ 5000 രൂപയാണ് സ്കോളര്‍ഷിപ്പ് ആയി ലഭിക്കുക.
കഴിഞ്ഞ പത്തുവര്‍ഷമായി മെഡിക്കല്‍, എഞ്ചിനീയറിംഗ്, pure science, Design ഇതരമേഖലകളിലായി AIIMs, Jipmer, IIT, NIT, Iiser, Niser, NID പോലുള്ള ഇന്ത്യയിലെ ലീഡിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകളിലേക്ക് തുടര്‍ച്ചയായി കേരളത്തില്‍ നിന്നുള്ള കുട്ടികള്‍ക്ക് പ്രവേശനം ഉറപ്പാക്കുന്ന സ്ഥാപനമാണ് CORE - Hub for Excellence. ഈ കാലയളവില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നിരവധി പദ്ധതികളും സ്കോളര്‍ഷിപ്പുകളും കോര്‍ ഇതിനകം നടപ്പിലാക്കിക്കഴിഞ്ഞു. ഇതില്‍ അവസാനത്തേതാണ് കോറിലെ റിപ്പീറ്റേഴ്സ് ബാച്ചിന് വേണ്ടി ഈ വര്‍ഷം നടപ്പാക്കുന്ന ഇഗ്‍നൈറ്റ് സ്കോളര്‍ഷിപ്പ് പദ്ധതി.
മറ്റ് എന്‍ട്രന്‍സ് പരിശീലന സ്ഥാപനങ്ങളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായ ഒരു പഠനരീതിയാണ് ഈ അക്കാദമി മുന്നോട്ടുവെക്കുന്നത്. റിപ്പീറ്റേഴ്സ് ബാച്ചിന് പുറമെ റീ റിപ്പീറ്റേഴ്സ് ബാച്ചും പ്ലസ് വണ്‍ പ്ലസ് ടു പഠനത്തിനൊപ്പം എന്‍ട്രന്‍സ് പരിശീലനവും പ്രവേശന പരീക്ഷകള്‍ക്കൊരുങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്കായുള്ള ക്രാഷ് കോഴ്സുകളും കോര്‍ നല്‍കുന്നുണ്ട്.
പെണ്‍കുട്ടികള്‍ക്ക് ഹോസ്റ്റല്‍ സൌകര്യവും കോര്‍ ഉറപ്പുവരുത്തുന്നുണ്ട്. ഓരോ ക്ലാസിനും മെന്‍റര്‍, വിശാലമായ ലൈബ്രറി സൌകര്യം, ബയോമെട്രിക് അറ്റന്‍റന്‍സ്, വിദ്യാര്‍ത്ഥികളുടെ പഠനനിലവാരവും ഹാജര്‍നിലയും രക്ഷിതാക്കള്‍ക്ക് മോണിറ്റര്‍ ചെയ്യാന്‍ കഴിയുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ തുടങ്ങി മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായ ഒരു പഠനരീതിയാണ് ഇവിടെയുള്ളത്. രാജ്യമെങ്ങുമുള്ള വിവിധ യൂണിവേഴ്സിറ്റികളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇതിനകം കോറിലെ വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടിക്കഴിഞ്ഞു.
IGNITE SSLC സ്‌കോളർഷിപ്പ്
SSLC എ പ്ലസ് വിന്നേഴ്സ് രെജിസ്ട്രേഷൻ ഫോറം.
രജിസ്റ്റർ ചെയ്യൂ..
https://forms.gle/sxHXA6Qd4PBSM7cX6
നേടൂ ആകർഷകമായ സമ്മാനങ്ങൾ ….
കൂടാതെ സ്‌കോളർഷിപ്പും…
കൂടുതൽ വിവരങ്ങൾക്ക്
Call 8086600601
WhatsApp 8086800815