മാസ്റ്റേഴ്സ് പഠനം വിദേശത്താക്കാം; 'എജ്യുനെക്സ്റ്റ് @ കോഴിക്കോട്' ഞായറാഴ്ച
ഇപ്പോള്‍ തന്നെ രജിസ്റ്റര്‍ ചെയ്യൂ; ഫ്ലൈറ്റ് ടിക്കറ്റ് സമ്മാനമായി നേടൂ
വിദേശപഠനവുമായി ബന്ധപ്പെട്ടുള്ള മീഡിയവണിന്‍റെ കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാമായ എജ്യുനെക്സ്റ്റിന്‍റെ കോഴിക്കോട് എഡിഷൻ ജൂലായ് രണ്ട്, ഞായറാഴ്ച നടക്കും. ആൻഫീൽഡ് സ്റ്റഡി എബ്രോഡുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഹൈലൈറ്റ് ബിസിനസ് പാര്‍ക്കിലെ വിക്ടോറിയ ഹാളാണ് വേദി. രാവിലെ 10 മണി മുതല്‍ വൈകീട്ട് 5 മണിവരെയാണ് പ്രോഗ്രാം. പ്രവേശനം തീര്‍ത്തും സൗജന്യമാണ്. ഓഫര്‍ ലെറ്റര്‍ സ്വന്തമാക്കുന്നവരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന രണ്ട് പേര്‍ക്ക് ഫ്ലൈറ്റ് ടിക്കറ്റ് തികച്ചും ഫ്രീ ആയിരിക്കും.
ഡിഗ്രിക്ക് ശേഷം ഉന്നതപഠനം വിദേശത്താക്കണമെന്ന് ആഗ്രഹിക്കുന്ന, വിദ്യാര്‍ത്ഥികള്‍ക്ക് കൃത്യമായ കരിയര്‍ ഗൈഡന്‍സും, സ്പോട്ട് പ്രൊഫൈല്‍ അസസ്മെന്‍റ് വഴി വിദേശ യൂണിവേഴ്സിറ്റികളില്‍ നിന്ന് ഓഫര്‍ ലെറ്റര്‍ സ്വന്തമാക്കാന്‍ ഒരു അവസരവും, അതാണ് ജൂലൈ 2 ന് ഹൈലൈറ്റ് ബിസിനസ് പാര്‍ക്കിലെ വിക്ടോറിയ ഹാളില്‍ നടക്കുന്ന മീഡിയവണ്‍ EDUNEXT. വിദേശപഠനവുമായി ബന്ധപ്പെട്ടുള്ള വിദ്യാര്‍ത്ഥികളുടെ എല്ലാ ആശങ്കകള്‍ക്കുമുള്ള ഉത്തരമായിരിക്കും മീഡിയവണ്‍ EDUNEXT. വിദേശത്ത് പോയി പഠിക്കണമെന്ന മക്കളുടെ ആഗ്രഹത്തിനൊപ്പം നില്‍ക്കാനാഗ്രഹിക്കുന്ന രക്ഷിതാക്കളുടെ എല്ലാ ആശങ്കകള്‍ക്കും മീഡിയവണ്‍ EDUNEXTല്‍ ഉത്തരമുണ്ടായിരിക്കും.
കൂടാതെ വിദേശത്ത് എംബിബിഎസ് ചെയ്യണമെന്ന് ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സെഷനും, കൗണ്‍സിലിംഗും എല്ലാം ഉണ്ടായിരിക്കുന്നതാണ്. മോട്ടിവേഷന്‍ ക്ലാസുകളും വിദേശപഠനവുമായി ബന്ധപ്പെട്ട വിദ്യാര്‍ത്ഥികളുടെ എല്ലാ സംശയങ്ങളും ദൂരീകരിക്കുന്ന വിവിധ സെഷനുകളും മീഡിയവണ്‍ EDUNEXTന്‍റെ ഭാഗമായിരിക്കും.
ഡിഗ്രി പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളെ സംബന്ധിച്ചിടത്തോളം സെപ്തംബര്‍ ഇന്‍ടേക്കില്‍ തന്നെ സ്വപ്നം കണ്ട രാജ്യത്ത് ഉന്നതപഠനത്തിന് ചേരാനുള്ള അവസരമാണ് EDUNEXT ഒരുക്കുന്നത്. കൗണ്‍സിലിംഗിന് ശേഷം, ഡോക്യുമെന്‍റ് വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയാല്‍ ജൂലൈ 2 ന് ഓഫര്‍ ലെറ്റര്‍ സ്വന്തമാക്കാം എന്നതിനാല്‍ എത്രയും വേഗം രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
വിളിക്കൂ;
88911 95199
80895 32026
Register Now