യു എ യി ലെ മിടുക്കരായ വിദ്യാർത്ഥികൾക്ക് മീഡിയ വണിന്റെ ആദരം ...
പത്താം ക്ലാസ്സ് പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ യു എ യി ലെ വിദ്യാർത്ഥികളെ ആദരിക്കാനായി മീഡിയവൻ ഒരുക്കുന്ന പരിപാടിയാണ് മബ്‌റൂക് ഗൾഫ് ടോപ്പേഴ്‌സ്.
അബുദാബി, ദുബൈ, അജ്‌മാൻ എന്നിങ്ങനെ മൂന്നിടങ്ങളിലായാണ് യു എ യിൽ വിദ്യാർത്ഥികളെ ആദരിക്കുന്ന ചടങ്ങ് ഒരുക്കുന്നത്. സി. ബി. എസ്. ഇ ,ഐ.സി.എസ്.ഇ സിലബസുകളിൽ പത്താം ക്ലാസ്സ് ,പ്ലസ് ടു പരീക്ഷകളിൽ 90 ശതമാനമോ അതിൽ കൂടുതലോ മാർക്ക് നേടിയ വിദ്യാർത്ഥികളെയും കേരള സിലബസിൽ മുഴുവൻ വിഷയങ്ങളിൽ എ പ്ലസ് നേടി വിജയിച്ചവരെയുമാണ് മീഡിയ വൺ മബ്‌റൂക് ഗൾഫ് ടോപ്പേഴ്‌സ് പുരസ്‌കാരം നൽകി ആദരിക്കുന്നത്.
പുരസ്‌കാരത്തിന് യോഗ്യത നേടിയ വിദ്യാർത്ഥികളുടെ ഓൺലൈൻ രജിസ്ട്രേഷൻ തുടരുകയാണ്. അർഹരായവർക്ക് mabrook.mediaoneonline.com എന്ന വെബ്‌സൈറ്റിൽ പേരുകൾ രജിസ്റ്റർ ചെയ്യാവുന്നതാണ് .
കേരളത്തിലെ ആറോളം ജില്ലകളിൽ നടത്തിയ എ പ്ലസ് മുദ്ര അവാർഡിന്റെ ജി സി സി വേർഷൻ ആണ് മീഡിയ വൺ മബ്‌റൂക് ഗൾഫ് ടോപ്പേഴ്‌സ്. വിവിധ ജി സി സി രാജ്യങ്ങളിൽ ഈ പരിപാടി നടക്കാനിരിക്കെ യു എ യിൽ ആണ് ഇതിന്റെ ആദ്യ ഘട്ടം നടക്കുന്നത്. സെപ്റ്റംബർ 10 ന് അബുദാബി യൂണിവേഴ്സിറ്റിയിലും .സെപ്റ്റംബർ 17 ന് ദുബായിൽ De montfort University യിലും സെപ്റ്റംബർ 29 ന് അജ്‌മാൻ ഹാബിറ്റാറ് സ്കൂളിലും അവാർഡ് വിതരണ ചടങ്ങുകൾ നടക്കും.
ഹാബിറ്റാറ്റ് സ്കൂൾ ,അറക്കൽ ഗോൾഡ് ആൻഡ് ഡയമണ്ട്സ് എന്നീ സ്ഥാപനങ്ങളുടെ പിന്തുണയോടെയാണ് മീഡിയ വൺ മബ്‌റൂക് ഗൾഫ് ടോപ്പേഴ്‌സ് പരിപാടി സംഘടിപ്പിക്കുന്നത് .ആദരണീയരായ അധ്യാപകർ, രക്ഷിതാക്കൾ, Influential personalities എന്നിവർ പങ്കെടുക്കുന്ന പ്രൗഢ ഗംഭീരമായ നിമിഷങ്ങളായിരിക്കും ഈ പരിപാടിയിലെ ഓരോ ചടങ്ങുകളും.
ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യാൻ മീഡിയവൺ - മബ്റൂക് പേജ് സന്ദർശിക്കുക.