സ്പോട്ട് അഡ്മിഷന്‍ നേടാം; ഡിഗ്രിയും പിജിയും യുകെയിലാക്കാം
മീഡിയവണ്‍ - സ്കൈമാര്‍ക്ക് എഡ്യുക്കേഷന്‍ ലൈവ് വെബ്ബിനാര്‍ സെപ്തംബര്‍ 24 ന്
ഡിഗ്രിക്കും പിജിക്കും യുകെ യൂണിവേഴ്സിറ്റികളിലേക്ക് സ്പോട്ട് അഡ്മിഷനുമായി മീഡിയവണ്‍ ലൈവ് വെബ്ബിനാര്‍. സെപ്തംബര്‍ 24 ശനിയാഴ്ച വൈകീട്ട് 3 മണിക്കായിരിക്കും വെബ്ബിനാര്‍. മീഡിയവണും സ്കൈമാര്‍ക്ക് എഡ്യുക്കേഷനും സംയുക്തമായാണ് വെബ്ബിനാര്‍ സംഘടിപ്പിച്ചിരിക്കുന്നത്.
Roehamton യൂണിവേഴ്സിറ്റിയിലെ അസിസ്റ്റന്‍റ് ഓപ്പറേഷന്‍ ഹെഡ്, വിധി മിസ്ത്രിയും ബിപിപി യൂണിവേഴ്സിറ്റിയിലെ ക്ലയന്‍റ് സപ്പോര്‍ട്ട് മാനേജര്‍ തര്‍ണ്‍ജിത്ത് സിംഗും വെബ്ബിനാറിന് നേതൃത്വം നല്‍കും. 2023 ജനുവരി ഇൻടേക്കിൽ യുകെയില്‍ വിദേശപഠനം സ്വപ്നം കാണുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ ഉപകാരപ്രദമായിരിക്കും ഈ വെബ്ബിനാര്‍. 2018 നു ശേഷം ഡിഗ്രി കഴിഞ്ഞവർക്ക് പിജിക്കും 2021 നു ശേഷം പ്ലസ്ടു കഴിഞ്ഞവർക്ക് ഡിഗ്രിക്കും സ്പോട്ട് അഡ്മിഷന്‍ നേടാന്‍ ഈ ലൈവ് വെബ്ബിനാര്‍ വഴി സാധിക്കും. IELTS ഇല്ലാതെതന്നെ അഡ്മിഷന്‍ ഉറപ്പാക്കാം. അക്കാദമിക് മാർക്കിനനുസരിച്ചു 4 ലക്ഷം രൂപ വരെ സ്കോളർഷിപ്പും വെബ്ബിനാറിന്‍റെ ഭാഗമാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നതാണ്.
നേരത്തെ രജിസ്റ്റര്‍ ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് വെബ്ബിനാറില്‍ പങ്കെടുക്കുന്നതിന് അവസരമുണ്ടായിരിക്കുക. വിദ്യാർത്ഥികളുടെ മാർക്ക് അടിസ്ഥാനത്തിലായിരിക്കും ഏത് സ്കോളര്‍ഷിപ്പിനാണ് യോഗ്യതയെന്ന് കണ്ടെത്തുന്നത്. ഡോക്യുമെന്‍റ് വെരിഫിക്കേഷന് ശേഷം 24 മണിക്കൂർ കൊണ്ട് ഓഫർ ലെറ്റര്‍ ലഭ്യമാകും. മീഡിയവണ്‍ ഫേസ്ബുക്ക് പേജ് വഴി വെബ്ബിനാറിന്‍റെ ലൈവ് ടെലികാസ്റ്റ് ഉണ്ടായിരിക്കുന്നതാണ്.
2010 മുതല്‍ വിദേശ വിദ്യാഭ്യാസ കണ്‍സള്‍ട്ടിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് സ്കൈമാര്‍ക്ക് എഡ്യുക്കേഷന്‍. യുകെ കൂടാതെ ജര്‍മനി, ഓസ്ട്രേലിയ, കാനഡ എന്നിവിടങ്ങളിലെ പ്രശസ്തമായ യൂണിവേഴ്സിറ്റികളിലും കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ അഡ്മിഷന്‍ ഉറപ്പുവരുത്തുന്നുണ്ട് സ്കൈമാര്‍ക്ക്. കോഴിക്കോട് ഹൈലൈറ്റ് ബിസിനസ് പാര്‍ക്കില്‍ കൂടാതെ മഞ്ചേരിയിലും കണ്ണൂരും കൊച്ചിയിലും സ്കൈമാര്‍ക്കിന് ഓഫീസുകളുണ്ട്.
For Booking and registration
Skymark Education
📲 : 9605 771771