പഠനം വിദേശത്താക്കാന്‍ ഭീമമായ ഫീസ് നല്‍കി തട്ടിപ്പില്‍ കുടുങ്ങണോ?

മലയാളി വിദ്യാര്‍ത്ഥികള്‍ വിദേശപഠനത്തിന് പ്രാധാന്യം കൊടുത്തുതുടങ്ങിയപ്പോള്‍ ഈ രംഗത്തെ കണ്‍സള്‍ട്ടന്‍റിംഗ് ഏജന്‍സികള്‍ തമ്മിലുള്ള മത്സരവും വര്‍ധിച്ചു.. അതോടെ പല വിദ്യാര്‍ത്ഥികളും ഭീമമായ ഫീസ് നല്‍കി തട്ടിപ്പില്‍ ചെന്നുവീഴുന്ന അവസ്ഥയിലെത്തി.

Update: 2022-09-19 08:26 GMT
By : Web Desk
Advertising

മികച്ച ജീവിതസാഹചര്യങ്ങളും ഉയര്‍ന്ന വരുമാനവും ലക്ഷ്യം വെച്ചാണ് പുതിയ കാലത്തെ വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ പഠനം തെരഞ്ഞെടുക്കുന്നത് പോലും. അതുകൊണ്ടുതന്നെ വിദേശത്ത് പഠിക്കാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണം ദിനംപ്രതി ഉയരുകയാണ്.

മലയാളി വിദ്യാര്‍ത്ഥികള്‍ വിദേശപഠനത്തിന് പ്രാധാന്യം കൊടുത്തുതുടങ്ങിയപ്പോള്‍ ഈ രംഗത്തെ കണ്‍സള്‍ട്ടന്‍റിംഗ് ഏജന്‍സികള്‍ തമ്മിലുള്ള മത്സരവും വര്‍ധിച്ചു. അതോടെ പല വിദ്യാര്‍ത്ഥികളും ഭീമമായ ഫീസ് നല്‍കി തട്ടിപ്പില്‍ ചെന്നുവീഴുന്ന അവസ്ഥയിലെത്തി. ഇതിനൊരു പരിഹാരമായാണ് ഓള്‍ഗേറ്റ് ഇന്‍റര്‍നാഷണലിന്‍റെ പിറവി. ഉന്നത വിദ്യാഭ്യാസവും വിദേശത്തെ യൂണിവേഴ്സിറ്റികളില്‍ നിന്നൊരു ഡിഗ്രിയും എന്ന ഇന്നത്തെ തലമുറയുടെ സ്വപ്നത്തിന് കൂട്ടായി വിദ്യാര്‍ത്ഥികള്‍ക്കൊപ്പം നില്‍ക്കുകയാണ് കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഓള്‍ഗേറ്റ് ഇന്‍റര്‍നാഷണല്‍. യുകെയില്‍ പഠിച്ച് യു. കെയില്‍ സ്ഥിര താമസമാക്കിയ ഒരുപറ്റം യുവാക്കളാണ് ഈ സ്ഥാപനത്തിനുപിന്നിലെ പ്രധാന ചാലകശക്തികള്‍.

വിദേശപഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ലോകോന്തരപിന്തുണയാണ് ഈ സ്ഥാപനം നല്‍കുന്നത്. തീര്‍ത്തും സൌജന്യമാണ് ഓള്‍ഗേറ്റിന്‍റെ സേവനം. യു.കെ, കാനഡ, മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ സ്കോളര്‍ഷിപ്പോടെ പഠിക്കാനും, പഠനത്തിനൊപ്പം പാര്‍ട്ട്ടൈം ജോലി കണ്ടെത്താനും ഓള്‍ഗേറ്റ് വിദ്യാര്‍ത്ഥികളെ സഹായിക്കുന്നു. നാലുവര്‍ഷം കൊണ്ട് 1000 ത്തോളം കുട്ടികള്‍ക്കാണ്, വിദേശപഠനം എന്ന സ്വപ്നം ഓള്‍ഗേറ്റ് സഫലമാക്കിയിട്ടുള്ളത്.

Full View

യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പിലായാലും അപേക്ഷ നല്‍കുന്നതിലായാലും കൃത്യമായ മാര്‍ഗനിര്‍ദേശം ഇവിടുത്തെ കൌണ്‍സിലര്‍മാര്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കും. ഏത് രാജ്യത്തേക്ക് പോകണം, ഏത് കോഴ്സ് തെരഞ്ഞെടുക്കണം, ഏത് യൂണിവേഴ്സിറ്റി തെരഞ്ഞെടുക്കണം തുടങ്ങി നിരവധി ആശങ്കകളാണ് വിദേശപഠനത്തിനൊരുങ്ങുന്ന കുട്ടികള്‍ക്കുള്ളത്. അതുകൊണ്ടുതന്നെ യാത്രയ്ക്കൊരുങ്ങുന്ന വിദ്യാര്‍ത്ഥികളുടെ കഴിവും അഭിരുചിയും കണ്ടെത്തി, അവര്‍ക്ക് ചേരുന്ന കരിയര്‍ സാധ്യതകള്‍ തെരഞ്ഞെടുക്കാനും ഇവര്‍ സഹായിക്കും.

മിക്ക വിദേശരാജ്യങ്ങളും യൂണിവേഴ്സിറ്റികളും വിദ്യാര്‍ത്ഥികള്‍ക്കായി പലതരത്തിലുള്ള സ്കോളര്‍ഷിപ്പുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. കേരളത്തില്‍നിന്ന് പോകുന്ന പല വിദ്യാര്‍ത്ഥികളും വിദേശത്ത് സ്കോളര്‍ഷിപ്പ് അര്‍ഹരാണ് താനും. ഏതൊക്കെ സ്കോളര്‍ഷിപ്പുകള്‍, എങ്ങനെ അപേക്ഷിക്കണം, ആര്‍ക്കൊക്കെ അപേക്ഷിക്കാം എന്നിങ്ങനെയുള്ള കൃത്യമായ മാര്‍ഗനിര്‍ദേശവും ഇവര്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നു. ഓള്‍ഗേറ്റിലെ കൌണ്‍സിലര്‍മാരെല്ലാം ബ്രിട്ടീഷ് കൌണ്‍സില്‍ സര്‍ട്ടിഫൈഡ് ആണ്.

സ്റ്റുഡന്‍റ് വിസ, യൂണിവേഴ്സിറ്റി സെലക്ഷന്‍, ഇന്‍റര്‍വ്യൂ എന്നീ കാര്യങ്ങളിലൂള്ള സേവനങ്ങള്‍ കൂടാതെ സ്കോളര്‍ഷിപ്പ്, താമസം, പാര്‍ട്ട് ടൈം ജോലി എന്നിവയെല്ലാം വിദ്യാര്‍ത്ഥികള്‍ക്ക് ഉറപ്പുവരുത്തുന്നുണ്ട് ഓള്‍ഗേറ്റ്. യുകെയില്‍ ielts വേണമെന്ന് നിര്‍ബന്ധമില്ലെന്നും, വിദ്യാര്‍ത്ഥികള്‍ക്ക് കുടുംബത്തെ കൂടെക്കൊണ്ടുപോകാന്‍ കഴിയുമെന്നും, ജോലി കണ്ടെത്താന്‍ രണ്ടുവര്‍ഷത്തെ വിസാകാലവധി ലഭിക്കുമെന്നതും വിദ്യാര്‍ത്ഥികളെ കൂടുതലായി യുകെയിലേക്ക് ആകര്‍ഷിക്കുന്നുണ്ടെന്ന് ഇവര്‍ പറയുന്നു.

കോഴിക്കോട് ഹൈലൈറ്റ് ബിസിനസ് പാര്‍ക്കിലാണ് ഓള്‍ഗേറ്റിന്‍റെ ഓഫീസ്. എറണാകുളത്തും ദുബായിലും ഓള്‍ഗേറ്റിന് ബ്രാഞ്ചുകളുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് :

http://wa.me/918848895495

Call: 8848895495

Tags:    

By - Web Desk

contributor

Similar News