കുഞ്ഞുങ്ങള്‍ക്ക് ഇനി അധിക കെയര്‍; ഡയപ്പറുകളുമായി പോപ്പീസ്

ഓര്‍ഗാനിക് സ്വഭാവത്തിലുള്ളതും പേപ്പര്‍ അധിഷ്ഠിത ഉത്പന്നവുമാണ് പോപ്പീസിന്‍റെ ഡയപ്പറുകള്‍

Update: 2022-09-27 10:33 GMT
By : Web Desk
Advertising

പ്രമുഖ ബേബി കെയര്‍ ഉത്പന്ന നിര്‍മാതാക്കളായ പോപ്പീസ് ബേബി കെയര്‍ (Popees Baby Care) 'ഡയപ്പര്‍' പുറത്തിറക്കി. മലേഷ്യന്‍ കമ്പനിയുടെ സാങ്കേതിക സഹായത്തോടെയാണ് ഡയപ്പര്‍ വിപണിയിലിറക്കിയിരിക്കുന്നത്. കൊച്ചിയിൽ നടന്ന ചടങ്ങിൽ സൂപ്പർ മാർക്കറ്റ് വെൽഫയർ അസോസിയേഷൻ സംസ്ഥാന പ്ര‍സിഡൻറ് ജോര്‍ഫിൻ പേട്ട ആണ് ഡയപ്പർ സീരീസ് പുറത്തിറക്കിയത്.

ഡയപ്പര്‍ ഉത്പാദന സാങ്കേതിക വിദ്യയില്‍ അഞ്ച് പേറ്റന്‍റുകളാണ് പോപ്പീസിനുള്ളത്. ഡയപ്പറുകള്‍ ഓര്‍ഗാനിക് സ്വഭാവത്തിലുള്ളതും പേപ്പര്‍ അധിഷ്ഠിത ഉത്പന്നവുമാണ്. ഡബിള്‍ ലീക്കേജ് ബാരിയര്‍, ട്രിപ്പിള്‍ ലെയര്‍ സുരക്ഷ എന്നീ പ്രത്യേകതകളോടെയാണ് ഡയപ്പറുകള്‍ നിര്‍മിക്കുന്നത്. കയറ്റുമതി ചെയ്യുന്ന അതേ നിലവാരത്തില്‍ തന്നെ ആഭ്യന്തര വിപണിയിലും ഉല്‍പന്നം ലഭ്യമാകും.കളമശ്ശേരിയില്‍ സ്വന്തം നിര്‍മാണ യൂണിറ്റും സജ്ജമായി വരികയാണ്. ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഡയപ്പര്‍ നിര്‍മാണ യൂണിറ്റായിരിക്കും ഇതെന്ന് പോപ്പീസ് ബേബി കെയര്‍ മാനേജിംഗ് ഡയറക്ടര്‍ ഷാജു തോമസ് പറഞ്ഞു.

Full View

2003 ലാണ് പോപ്പീസ് ബേബി കെയര്‍ പ്രവര്‍ത്തനം തുടങ്ങിയത്. 2005 ല്‍ നിര്‍മാണം സ്വന്തം ഫാക്ടറിയിലേക്ക് മാറ്റി. രണ്ട് വയസുവരെയുള്ള കുട്ടികള്‍ക്കുള്ള വസ്ത്രങ്ങളുമായാണ് തുടക്കം. പിന്നീട് സോപ്പ്, ഓയില്‍, പൗഡര്‍, വൈപ്പ്‌സ് തുടങ്ങി ഒട്ടേറെ ഉല്‍പ്പന്നങ്ങള്‍. 2019 ലാണ് പോപ്പീസിന്‍റെ ആദ്യ ഔട്ട്‌ലെറ്റ് കൊച്ചിയില്‍ തുറക്കുന്നത്. നിലവില്‍ 50ാമത്തെ ഔട്ട്‍ലെറ്റാണ് കഴിഞ്ഞ ദിവസം തീരൂരില്‍ തുറന്നത്.

2023 ഫെബ്രുവരിക്കുള്ളില്‍ 50 ഔട്ട്‌ലെറ്റുകള്‍ കൂടി തുറക്കാനാണ് ലക്ഷ്യം. 2025 നുള്ളില്‍ ഔട്ട്‌ലെറ്റുകളുടെ എണ്ണം 500 ആക്കും. കേരളത്തിനു പുറമെ, കര്‍ണാടക, തമിഴ്‌നാട്, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിലും പ്രവര്‍ത്തനം വ്യാപിപ്പിക്കുകയാണ് പോപ്പീസ്.

യുകെയില്‍ ഓക്‌സ്‌ഫോഡിലും കമ്പനിക്ക് ഓഫീസുണ്ട് ഇപ്പോള്‍. ലണ്ടനില്‍ രണ്ട് ഷോറൂമുകള്‍ നവംബറില്‍ തുറക്കും. യുഎസിലേക്ക് അടക്കം പ്രവര്‍ത്തനം വ്യാപിക്കുമെന്നും 2025 ല്‍ കമ്പനിയുടെ ഐപിഒ ഉണ്ടാവുമെന്നും ഷാജു തോമസ് പറഞ്ഞു. 2000 ജീവനക്കാരുള്ള കമ്പനിയില്‍ ഈ സാമ്പത്തിക വര്‍ഷം 500 തൊഴിവസരങ്ങള്‍ കൂടി സൃഷ്ടിക്കുമെന്നും ഷാജു തോമസ് പറഞ്ഞു.

Full View


Tags:    

By - Web Desk

contributor

Similar News