ദക്ഷിണേന്ത്യയാകെ S.A.P ട്രെയിനിംഗ് വ്യാപിപ്പിക്കാനൊരുങ്ങി പ്രൈമസ്

ഇന്ന് ലോകത്തിലെ ഏറ്റവും കൂടുതല്‍ കമ്പനികളില്‍ ഉപയോഗിക്കുന്ന ബിസിനസ് സോഫ്റ്റ്‍വെയര്‍ സൊലൂഷനാണ് എസ്എപി

Update: 2023-07-05 10:13 GMT
By : Web Desk
Advertising

ഇന്ത്യയിൽ എസ്എപി ടെക്നോളജി രംഗത്ത് മുൻനിരയിലുള്ള, പ്രൈമസ് ടെക്‌ സിസ്റ്റംസ് ദക്ഷിണേന്ത്യയാകെ പ്രവർത്തനം വ്യാപിപ്പിക്കാനൊരുങ്ങുന്നു. രാജ്യത്ത് ഇരുപതോളം നഗരങ്ങളിലാണ് നിലവില്‍ പ്രൈമസിന് സെന്‍ററുകള്‍ ഉള്ളത്. കേരളത്തില്‍ കൊച്ചിയാണ് പ്രൈമസ് ടെക്‌സിസ്റ്റത്തിന്‍റെ ആസ്ഥാനം. ഈ വർഷം തിരുവനന്തപുരത്തും ബംഗളൂരുവിലും ഓഫീസുകൾ തുറക്കാനും പ്രൈമസ് പദ്ധതിയിടുന്നു.

നാല്‍പത് വര്‍ഷത്തിലേറെയായി ലോകത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ബിസിനസ് പ്രൊസസിംഗ് സൊലൂഷനാണ് എസ്എപി. ഇന്ന് ലോകത്തിലെ ഏറ്റവും കൂടുതല്‍ കമ്പനികളില്‍ ഉപയോഗിക്കുന്ന ബിസിനസ് സോഫ്റ്റ്‍വെയര്‍ സൊലൂഷനും എസ്എപിയാണ്. അതുകൊണ്ടുതന്നെ നിരവധി ജോലി സാധ്യതകളാണ് ഈ രംഗത്ത് നിലവിലുള്ളത്.

അക്കൗണ്ടിംഗ്, സെയില്‍സ്, ലോജിസ്റ്റിക്സ്, മാനുഫാക്ചറിംഗ് തുടങ്ങി ഏത് മേഖലയിലായാലും ജോലി ലഭിക്കണമെങ്കില്‍ ഇന്ന് എസ്എപി സിസ്റ്റത്തില്‍ സര്‍ട്ടിഫിക്കേഷന്‍ ആവശ്യമാണ്. അതുകൊണ്ടുതന്നെ ഇന്ന് കോളേജ് പഠനം കഴിഞ്ഞിറങ്ങുന്ന ഒരു വിദ്യാര്‍ത്ഥിയെ സംബന്ധിച്ചിടത്തോളം എസ്എപി സര്‍ട്ടിഫിക്കേഷന്‍ കൂടി നേടുന്നത് പെട്ടെന്ന് ജോലി ലഭിക്കാന്‍ സഹായിക്കുന്നുണ്ട്.

ഡിഗ്രി കഴിഞ്ഞ വിദ്യാർത്ഥികൾക്ക് ഒരു കരിയർ എന്ന നിലയിൽ ഏറ്റവും അധികം തൊഴിൽ സാധ്യതയുള്ള മേഖലയാണ് എസ്എപി എന്ന് പ്രൈമസ് റീജിയണൽ മാനേജർ ഷബീർ അഹമ്മദ് പറയുന്നു. ഇന്ന് ലോകത്ത് ഏറ്റവും അധികം കമ്പനികളിൽ ഉപയോഗിക്കുന്ന ബിസിനസ് പ്രോസസിംഗ് സിസ്റ്റം എന്ന നിലക്ക്, ഇത്തരം കമ്പനികളിൽ ജോലി നേടാൻ എസ്എപി ട്രെയിനിംഗ് & സർട്ടിഫിക്കേഷൻ നിർബന്ധമാണ്‌.

2010ൽ പൂനെയിൽ തുടങ്ങിയ പ്രൈമസ് ഇന്ന് എസ്എപി ഗോൾഡ് പാർട്ണറും , ട്രെയിനിങ് പാർട്ണറുമാണ്. വൻകിട കമ്പനികൾക്ക് എസ്എപി ഇമ്പ്ലിമെന്‍റേഷൻ അടക്കമുള്ള സർവീസുകൾ നല്കുന്നതിനോടൊപ്പം തന്നെ, എസ്എപി രംഗത്ത് കൺസൽട്ടൻറ് ആയി പ്രവർത്തിക്കാൻ താൽപര്യപ്പെടുന്നവർക്ക് വേണ്ട പരിശീലനം നൽകാനും പ്രൈമസ് മുൻപന്തിയിലുണ്ട്.

കൂടുതലറിയാന്‍ വീഡിയോ കാണാം:

Full View

For more details:

Call : 8929 210 260

https://www.instagram.com/primussapacademykochi/

Tags:    

By - Web Desk

contributor

Similar News