പ്രൊഫഷണല്‍ ഫുട്ബോളര്‍ ആകണോ; സെലക്ഷന്‍ ട്രെയല്‍ മെയ് 25 മുതല്‍

വയനാട്ടിലുള്ള സ്പോര്‍ട്ടോ സോക്കര്‍ അക്കാദമിയിലേക്കുള്ള സെലക്ഷന്‍ ട്രയല്‍സ് ആരംഭിച്ചു.

Update: 2023-05-24 06:01 GMT
By : Web Desk
Advertising

ഫുട്ബോളാണോ പാഷന്‍, ഒരു പ്രൊഫഷണല്‍ ഫുട്ബോളര്‍ ആകണം എന്നാണോ ആഗ്രഹം. വയനാട്ടിലുള്ള സ്പോര്‍ട്ടോ സോക്കര്‍ അക്കാദമിയിലേക്കുള്ള സെലക്ഷന്‍ ട്രയല്‍സ് ആരംഭിച്ചു. മെയ് 25 മുതല്‍ 31 വരെയാണ് സെലക്ഷന്‍ ട്രെയല്‍സ് നടക്കുന്നത്. ആറു മുതല്‍ പ്ലസ് വണ്‍ വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്ക് ഈ സെലക്ഷന്‍ ട്രെയലില്‍ പങ്കെടുക്കാം.

മെയ് 25 ന് തിരുവനന്തപുരത്തും, 26 ന് ഇടുക്കിയിലും 28 ന് എറണാകുളത്തും 29 ന് കോഴിക്കോടും 30 ന് കാസര്‍കോഡും 31 ന് വയനാടും സെലക്ഷന്‍ ട്രെയല്‍സ് നടക്കും. കേരള യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലാണ് തിരുവനന്തപുരത്ത് സെലക്ഷന്‍ ട്രെയല്‍സ് നടക്കുന്നത്. തൊടുപുഴ കരിമന്നൂര്‍ സെന്‍റ് ജോസഫ് ഹയര്‍സെക്കണ്ടറി സ്കൂള്‍, കൊച്ചി അംബേദ്‍കര്‍ സ്റ്റേഡിയം, കാലിക്കറ്റ് മൂഴിക്കലിലുള്ള അരീന ഫുട്ബോള്‍ ടര്‍ഫ്, തൃക്കരിപ്പൂരിലുള്ള രാജീവ് ഗാന്ധി മെമ്മോറിയല്‍ ഫുട്ബോള്‍ ടര്‍ഫ്, പനമരത്തുള്ള Fitcasa Football Turf എന്നിവിടങ്ങളിലായാണ് തുടര്‍ന്നുള്ള ദിവസങ്ങളില്‍ സെലക്ഷന്‍ ട്രെയല്‍സ് നടക്കുന്നത്.


ഒരു റെസിഡെന്‍ഷ്യല്‍ ഫുട്ബോള്‍ അക്കാദമിയാണ് വയനാട്ടിലുള്ള സ്പോര്‍ട്ടോ സോക്കര്‍ അക്കാദമി. രാജ്യത്തിന്‍റെ പല ഭാഗത്തുനിന്നുമുള്ള കുട്ടികള്‍ ഇവിടെ എത്തുന്നുണ്ട്. ഫുട്ബോള്‍ പാഷനായ കുട്ടികള്‍ക്ക് തീര്‍ത്തും വ്യത്യസ്തമായ രീതിയിലുള്ള പരിശീലനമാണ് ഇവിടെയുള്ളത്. സ്വന്തം ഫിലോസഫിയിലൂന്നിയ, തികച്ചും ശാസ്ത്രീയമായ പരിശീലനമാണ് ഇവിടെ കുട്ടികള്‍ക്ക് നല്‍കുന്നത്. ഇന്‍റര്‍നാഷണല്‍ കോച്ചുമാരുടെ കീഴിലാണ് പരിശീലനം. മെഡിക്കല്‍, ആയുര്‍വേദിക്, ഫിസിയോ സപ്പോര്‍ട്ടോടു കൂടിയാണ് കുട്ടികളെ പരിശീലിപ്പിക്കുന്നത്.


Tope Ayodeji Fuja എന്ന നൈജീരിയന്‍ കോച്ചിന്‍റെ കീഴിലാണ് ഇവിടെ പരിശീലനം. ബ്രസീല്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷനില്‍ നിന്നും പ്രോ കോച്ചിംഗ് ലൈസന്‍സ്, ഇംഗ്ലണ്ടിലെ എഫ്എ ഇന്‍റര്‍നാഷണല്‍ സര്‍ട്ടിഫിക്കറ്റ്, ഇന്ത്യയിലെ എഎഫ്‍സി സി ലൈസന്‍സ് എന്നിവ കരസ്ഥമാക്കിയ ആളാണ് ഈ ഹെഡ് കോച്ച്. ഇന്ത്യയിലെ പ്രമുഖ സി ലൈസന്‍സ് നേടിയ താരങ്ങളാണ് ഇവിടുത്തെ മറ്റ് കോച്ചുകള്‍.

സബാഹ് കുണ്ടുപുഴക്കല്‍ ആണ് അക്കാദമിയുടെ മാനേജിംഗ് ഡയറക്ടര്‍. കുണ്ടുപുഴക്കല്‍ അബ്ദുസലീം ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറും. സ്പോര്‍ട്സ് സയന്‍റിസ്റ്റ് കൂടിയായ ഷഹിന്‍ഷാ പി.ജിയാണ് അക്കാദമിയുടെ സിഇഒ. സബാഹ് സ്ക്വയര്‍ സ്പോര്‍ട്സ് ആന്‍റ് ഇവന്‍റ്സ് ആണ് സ്പോര്‍ട്ടോ സോക്കര്‍ അക്കാദമിയുടെ ഒഫീഷ്യല്‍ സ്പോണ്‍സര്‍. 


CONTACTUS ON : +917559 094 901  

WHATSAPP         +91 7034 803 921

https://www.instagram.com/sporttosoccerclub/

Tags:    

By - Web Desk

contributor

Similar News