ന്യൂജെന്‍ | Poetry

| കവിത

Update: 2024-08-17 05:32 GMT

പുഴുങ്ങിയ പൂളയും

മത്തി പൊള്ളിച്ചതും

അടുപ്പില്‍ വൈറലാകവെ

എഫ്.ബിയില്‍ മകന്‍ ലൈവാകുന്നു.

'ഡായ് മോം

സൊമാറ്റോവില്‍ ഞാന്‍

ഫ്രൈഡ് റൈസോര്‍ഡര്‍ ചെയ്യുന്നു'.

സുന്ദരികളഞ്ചു പേര്‍ ചാരത്തും

ബാക്കിയൊക്കെ ചുറ്റിലും

ഇഴചേര്‍ന്ന് കൊഞ്ച വെ,

ഇടറാതെ ചൊല്ലുന്നു.

'ഒന്നു ചെസ്റ്റിയും

പിന്നെയെല്ലാം ബെസ്റ്റിയും.'

പരീക്ഷയില്‍ തോറ്റമ്പിയപ്പോ

-ഴിനിമേലാല്‍ അറിയാവുന്നതേ

ചോദിക്കൂവെന്ന കട്ടായം,

ഏത്തമിടീച്ചഫിഡവിറ്റാക്കി

സാറിന്റെ

'റീല്‍സെ'ടുത്താഘോഷമായ്.

ക്ലാസ് കട്ട് ചെയ്തറ്റന്‍ഡസില്ലാതെ

അഛനെകൂട്ടി വന്നാലേയിനി

Advertising
Advertising

യിരുത്തിപ്പൊറുപ്പിക്കൂവെന്ന്,

പ്രിന്‍സുമ്മാക്കിയാക്കവെ

വാടകക്ക് അഛനെ കിട്ടുന്ന

കണ്‍സല്‍ട്ടന്‍സിയൊരുക്കി

പരസ്യം കൊടുത്ത്

പണത്തിന് മേല്‍

പരുന്തായ് പറന്നുയര്‍ന്നവര്‍.

കിടുക്കാച്ചി ബൈക്കിലിട

തിങ്ങിയ നഗരവീഥിയില

ഭ്യാസവേളയില്‍

കാറുമായ് കൂട്ടിയിടിച്ച്

തലതകര്‍ന്നുറ്റവന്‍ ഐസിയു വിലാകവെ,

'ഓള്‍ ചങ്ക് സിവിടം

ഡാര്‍ക്ക് സീനാണെന്ന്'

വാട്‌സപ് സന്ദേശം കലക്കി,

കാക്കകളായ് കലപിലച്ച്

കൂട്ടം കൂടി കാവലിരുന്നവര്‍.

പുതുരക്തമാണവര്‍

പുതുലോകത്തിലാണ്

പുതുഭാഷയാണവര്‍ക്ക്

പുതുമോടിയാണെല്ലാം.

.............................

Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - ഫൈസല്‍ കൊച്ചി

Writer

Similar News