1000 ബേബീസ്: വേട്ടയാടപ്പെടുന്നത് ഭരണകൂടമോ കുറ്റവാളിയോ?

മനുഷ്യര്‍ നിര്‍മിച്ചു വെച്ച നീതിവ്യവസ്ഥയേയും സിസ്റ്റത്തേയും പൊലീസിങ്ങിനേയും എല്ലാം കുറച്ചു മനുഷ്യര്‍ ചേര്‍ന്നു അപാരമായ പ്രതിസന്ധിയിലേക്ക് തള്ളിവിട്ട് അവരുടെ ചിന്തകളെ ഒരു ട്വിസ്റ്റര്‍ പോലെ ചുഴറ്റി എറിയാന്‍ ഈ സീരീസിന് സാധിക്കുന്നു. അത്രക്കു ഫിലോസഫിക്കല്‍ ആണ് 1000 ബേബീസ് എന്ന സീരീസ്. ഒരു പക്ഷേ മലയാള ദൃശ്യ മാധ്യമ ടെക്സ്റ്റിലെ വ്യത്യസ്തമായ ഒരു അധ്യായം.

Update: 2024-10-22 08:24 GMT
Advertising

മനുഷ്യര്‍ നിര്‍മിച്ചു വെച്ച നീതിവ്യവസ്ഥയേയും സിസ്റ്റത്തേയും പൊലീസിങ്ങിനേയും എല്ലാം കുറച്ചു മനുഷ്യര്‍ ചേര്‍ന്നു അപാരമായ പ്രതിസന്ധിയിലേക്ക് തള്ളിവിട്ട് അവരുടെ ചിന്തകളെ ഒരു ട്വിസ്റ്റര്‍ പോലെ ചുഴറ്റി എറിയാന്‍ ഈ സീരീസിന് സാധിക്കുന്നു. അത്രക്കു ഫിലോസഫിക്കല്‍ ആണ് 1000 ബേബീസ് എന്ന സീരീസ്. ഒരു പക്ഷേ മലയാള ദൃശ്യ മാധ്യമ ടെക്സ്റ്റിലെ വ്യത്യസ്തമായ ഒരു അധ്യായം.

'ഗാസോലിന്‍ റയിന്‍ബോ' എന്ന ഒരു അമേരിക്കന്‍ സിനിമ സെഡ് ജനറേഷനിലെ കുറച്ച് കൗമാര പ്രായക്കാരുടെ ഒരു ട്രാവല്‍ മൂവി ആണ്. വഴി എന്നത് ഒരു ഉപാധി ആക്കി പല തരം വാഹനങ്ങളില്‍ യാത്ര ചെയ്തു ജീവിതം പൊളിക്കുന്ന ഒരു കിടിലന്‍ ന്യൂജന്‍ വൈബ് സിനിമ. പരമ്പരാഗതമായി കെട്ടിപൊക്കിവെച്ച സാമൂഹികമായ പല സ്ഥാപനങ്ങളും സിനിമയുടെ മൂവ്‌മെന്റിനു വേണ്ടി ദൃശ്യവത്കരിച്ചു എന്നതല്ലാതെ അതിനപ്പുറമുള്ള വേറെ ഒരു ലോകം ആണ് ഈ സിനിമ. വിവിധങ്ങളായ വാഹനങ്ങള്‍, മനുഷ്യര്‍, ഗ്രൂപ്പുകള്‍, ഭൂമി ശാസ്ത്രങ്ങള്‍, ലോകങ്ങള്‍ എന്നിവയിലൂടെ സഞ്ചരിക്കുന്ന സിനിമ വളരെ 'റോ' ആയി മറ്റ് ട്രാവല്‍ മൂവീകളില്‍ നിന്നു വ്യത്യസ്തമായി ഒരു ഡോക്യുമെന്ററിയുടെ പാറ്റേണില്‍ ചിത്രീകരിച്ചിരിക്കുന്നു. ക്യാമറ ഈ സിനിമയിലെ കുട്ടികളുടെ കൂടെ കാന്‍ഡിഡ് ആയി അങ്ങ് പിന്തുടര്‍ന്നു പോവുകയാണ്. ഈ സിനിമയുടെ ഒരു മനോഹാരിതയും അതാണ്. സ്റ്റേജ് ചെയ്യാതെ കഥാപാത്രങ്ങളെ പിന്തുടര്‍ന്നു പോകുന്ന അവരുടെ കൂടെ ജീവിക്കുന്ന-ജീവിക്കാതിരിക്കാന്‍ പറ്റാത്ത ക്യാമറ. ആ സിനിമയില്‍ നിന്നു വിട്ടുമാറാതെ ഏതൊ ഒരു മാജിക്കില്‍ അവരുടെ കൂടെ കാണികളും സഞ്ചരിച്ചു പോകും.  


കുലം, ജാതി, മതം, രക്തബന്ധങ്ങള്‍ എന്നിവയിലൂടെ ഒക്കെ സൃഷ്ടിച്ചു അഭിമാനിച്ചു അഭിരമിക്കുന്ന കുടുംബം എന്ന സ്ഥാപനത്തെ സാധാരണക്കാരി ആയ ഒരു സ്ത്രീയുടെ സൈക്കിക് വൈേ്രബഷനിലൂടെ തുനിഞ്ഞിറങ്ങിയാല്‍ ചുമ്മാ ഒരു നടുവിരല്‍ കാണിക്കാവുന്നതേയുള്ളൂ എന്നു കാണിക്കുന്നതിലാണ് ഈ സീരീസിന്റെ ഒരു ഷോക്ക് ട്രീറ്റ്‌മെന്റ്.

അതുപോലെ തന്നെയാണ് 1000 ബേബീസ് എന്ന നജീബ് കോയ സംവിധാനം ചെയ്ത മലയാളം വെബ് സീരീസും. ഗാസോലിന്‍ റെയിന്‍ബോയില്‍ ഒരു യാത്രയുടെ കൂടെയാണ് നമ്മള്‍ പോവുക എങ്കില്‍, 1000 ബേബീസിലെ ഞെട്ടിക്കുന്ന ക്രൈമുകളുടെ കൂടെ നമ്മള്‍ അറിയാതെ 'ഇനിയെന്ത്?' എന്ന രീതിയില്‍ സഞ്ചരിച്ചു പോകും. പൊലീസിന്റെ അല്ലെങ്കില്‍ സിസ്റ്റത്തിന്റെ ക്യാറ്റ് ആന്റ് മൌസ് ഗെയിമില്‍ പൊലീസിങ് ഈ സീരീസില്‍ പലപ്പോഴും പാളിപ്പോകുമ്പോള്‍ ക്രൈമുകളുടെ കൂടെ കാണികളെ ഹുക്ക് ചെയ്തുകൊണ്ട് പോകുന്ന, സഞ്ചരിപ്പിക്കുന്ന ഒരു ത്രില്ലര്‍ ആയി മാറുകയാണ് 1000 ബേബീസ് വെബ്‌സീരീസ്. പലപ്പോഴും സിനിമ എന്ന ടെക്സ്റ്റില്‍ ക്രൈമിന്റെ കൂടെ, കുറ്റവാളികളുടെ കൂടെ കാണികള്‍ സഞ്ചരിക്കുമ്പോള്‍ നിലനില്‍ക്കുന്ന സ്ഥാപനവത്കരിക്കപ്പെട്ട ഒരു സമൂഹത്തിന്റെ മൊറാലിറ്റി പേര്‍സ്‌പെക്ടീവ് ആ യാത്രയ്ക്കു ഒരു ബാക് ഡ്രോപ്പ് ആയി കാണികളുടെ സൈക്കിയില്‍ ഉണ്ടാകാറുണ്ട്. മറ്റ് ഘടകങ്ങളും ഉണ്ടാകാം. ഇവിടെ അങ്ങനെ ഒന്നുമില്ലാത്ത ആന്റി ഹീറോയിസത്തിന്റെ കൂടെ സഞ്ചരിപ്പിച്ചു എന്നതാണു ഈ സീരീസ് ഞെട്ടിപ്പിക്കുന്നത്. ഈ കെട്ടിപ്പൊക്കി വെച്ചു നടക്കുന്ന സമൂഹിക സ്ഥാപനങ്ങള്‍ ജനനത്തിനും മരണത്തിനുമിടയിലുള്ള പലതരം കളികളില്‍ ഒന്നുമാകുന്നില്ല എന്ന തരത്തിലുള്ള റീഡിങ് പൊളിയാണ്.

അനേകങ്ങളായ ഫിലോസഫികള്‍, രാഷ്ട്രീയ വ്യവസ്ഥിതികള്‍, മതങ്ങള്‍, ആക്ടിവിസങ്ങള്‍ എന്നിവയൊക്കെ ചേര്‍ത്ത് നിര്‍മിച്ച് വെച്ചിരിക്കുന്ന സമൂഹം എന്ന ഒരു കന്‍സ്ട്രക്ഷനെ, ഒരു സാധാരണക്കാരി ആയ നേഴ്‌സ് വിചാരിച്ചാല്‍ തകര്‍ക്കാന്‍ കഴിയുന്നതേയുള്ളൂ എന്ന ഞെട്ടിക്കുന്ന കാഴ്ചയാണ് ഈ സീരീസിലേത്. കുലം, ജാതി, മതം, രക്തബന്ധങ്ങള്‍ എന്നിവയിലൂടെ ഒക്കെ സൃഷ്ടിച്ചു അഭിമാനിച്ചു അഭിരമിക്കുന്ന കുടുംബം എന്ന സ്ഥാപനത്തെ സാധാരണക്കാരി ആയ ഒരു സ്ത്രീയുടെ സൈക്കിക് വൈേ്രബഷനിലൂടെ തുനിഞ്ഞിറങ്ങിയാല്‍ ചുമ്മാ ഒരു നടുവിരല്‍ കാണിക്കാവുന്നതേയുള്ളൂ എന്നു കാണിക്കുന്നതിലാണ് ഈ സീരീസിന്റെ ഒരു ഷോക്ക് ട്രീറ്റ്‌മെന്റ്. നിലനില്‍ക്കുന്ന സമൂഹികതയുടെയും കുടുംബം എന്ന സ്ഥാപനത്തിന്റെയും മൊറാലിറ്റി വാല്യുകളില്‍ നിന്നു കാണുമ്പോഴും അല്ലാതെയും ഈ സീരീസിലെ സാധാരണക്കാരി ആയ ഒരു സ്ത്രീയുടെ ആക്റ്റിവിറ്റീസുകള്‍ കാണികളെ വല്ലാതെ ഹോണ്ടു ചെയ്യും. മലയാളം വിഷ്വല്‍ റ്റെക്സ്റ്റുകളിലെ എണ്ണം പറഞ്ഞ ഞെട്ടിക്കുന്ന ഒരു സ്ത്രീ കഥാപാത്രം ആയി അവര്‍ മാറും. ഈ സീരീസ് നമ്മളെ ഹോണ്ടു ചെയ്യിക്കുന്നു എന്നു മാത്രമല്ല, സമൂഹം, പൊലീസിങ്, നീതി വ്യവസ്ഥ തുടങ്ങിയ എസ്റ്റാബ്ലീഷ്ഡ് ആയ സ്റ്റേറ്റീയീസ്റ്റ് സ്ഥാപനങ്ങളെ കുറിച്ച് ഞെട്ടിക്കുന്ന തിങ്കിങ്ങിലേക്ക് കാണികളെ കൊണ്ട് തള്ളിവിടും എന്നത് വല്ലാത്ത ഒരു അനുഭവമാണ്. അത്തരം ഒരു ചിന്തയുടെ കയത്തില്‍ വീണു ശരിക്കും ഈ സമൂഹം പതറിപ്പോകും. അതുകൊണ്ട് തന്നെയാണ്, സ്റ്റേറ്റ് അതിന്റെ പൊലീസിങ് എന്ന സിസ്റ്റം, നടന്ന ഒരു കുറ്റം ഒരിക്കല്‍ പുറത്തറിയരുത് എന്ന സങ്കീര്‍ണവും സങ്കര്‍ഷാത്മകവുമായ ഒരു അവസ്ഥയിലേക്ക് ഈ സീരീസില്‍ എത്തിച്ചേരുന്നത്. 


പലപ്പോഴും രാഷ്ട്രീയവും ആക്റ്റിവിസങ്ങളും സമൂഹങ്ങളും തന്നെ നിലനില്‍ക്കുന്നത് തന്നെ പല തരം ഊരൂ വിലക്കുകളിലൂടെ ആണ്. പ്രധാനമായും കുറ്റവാളികളെ സൃഷ്ടിച്ചു 'നീ തെറ്റുകാരനാണ്' എന്നു പറഞ്ഞു ഊര് വിലക്കി, ഒറ്റപ്പെടുത്തി ജയിലുകള്‍ സൃഷ്ടിച്ചു കൊണ്ട് സമൂഹം വിവിധങ്ങളായ അതിന്റെ ഏക രൂപകവും അല്ലാത്തതുമായ മൊറാലിറ്റികളില്‍ അങ്ങ് അഭിരമിക്കും. അങ്ങനെ ഇതാണ് നല്ല സമൂഹം എന്നു സ്റ്റേറ്റ് ചെയ്യും. ഈ കുറ്റവാളിത്തങ്ങളും ഊര് വിലക്കുകളും ജയിലുകളും സമൂഹത്തിന്റെ വെറും അഭിരാമങ്ങള്‍/ആഭിജാത്യങ്ങള്‍ ആണ് എന്നത് വേറെ കാര്യം. അങ്ങനെ അഭിരമിക്കുന്ന ഒരു സമൂഹത്തെ ആണ് ഈ സീരീസിലെ ആന്റി ഹീറോസ് ഭീകരമായ പ്രതിസന്ധിയിലേക്ക് നയിക്കുന്നത്. ഞങ്ങള്‍ കുറ്റം ചെയ്തിട്ടുണ്ട്, ധൈര്യമുണ്ടെങ്കില്‍ ഞങ്ങളുടെ കുറ്റങ്ങള്‍ നിങ്ങള്‍ പുറത്തു പറയൂ, ധൈര്യമുണ്ടെങ്കില്‍ നിങ്ങള്‍ ഞങ്ങളെ അറസ്റ്റ് ചെയ്യൂ, ധൈര്യമുണ്ടെങ്കില്‍ നിങ്ങള്‍ ഞങ്ങളെ നിങ്ങളുടെ നിയമ വ്യവസ്ഥയ്ക്ക് മുമ്പില്‍ ഹാജരാക്കൂ എന്നു കുറ്റവാളികള്‍ സമൂഹത്തിനോടും പൊലീസിങ്ങിനോടും സിസ്റ്റത്തിനോടും കോക്രി കാണിച്ച് ചോദിക്കുമ്പോഴാണ് ഈ സമൂഹവും സിസ്റ്റവും ഒക്കെ ഇത്രക്കേ ഉള്ളൂ എന്നു തകര്‍ത്ത് തരിപ്പണമാക്കി ഈ സീരീസ് പറഞ്ഞുവെക്കുന്നത്.

ഈ സീരീസ് മുന്നോട്ട് വെക്കുന്ന ആഴത്തിലുള്ള ഞെട്ടിക്കുന്ന ഫിലോസഫിക്കല്‍ പ്രശ്‌നവും ഇത് തന്നെയാണ്. ലോകത്ത് നിലനില്‍ക്കുന്ന ജനാധിപത്യം, നീതിവ്യവസ്ഥ, കോന്‍സ്റ്റിറ്റിയൂഷനുകള്‍, മൊറാലിറ്റി പ്രിന്‍സിപ്പലുകള്‍, മനുഷ്യന്റെ മോഡേണിറ്റി, വികാസങ്ങള്‍ എന്നിവയെ ഒക്കെ വളരെ ഡീപ് ആയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടു കാണികളായ മനുഷ്യരുടെ കുറ്റവാളിത്തത്തെ കുറിച്ചും ഈ സാമൂഹ്യങ്ങള്‍ നിലനിന്നുപോകുന്നത്തിന്റെ കുമിള പോലുള്ള പൊള്ളത്തരത്തിനെ കുറിച്ചും ഞെട്ടിക്കുന്ന ചോദ്യങ്ങള്‍ ഈ സീരീസ് സൃഷ്ടിച്ചു വിടുന്നുണ്ട്. അതുകൊണ്ട് തന്നെ ലോകത്താകമാനം സംസാരിക്കാവുന്ന ഫിലോസഫിക്കല്‍ ചോദ്യമായി ഈ സീരീസിന്റെ ടെക്സ്റ്റ് റീഡിങ് മാറുന്നത്, നില നില്‍ക്കുന്ന ഒരു സോഷ്യല്‍ സൈക്കിയിലൂടെ ഈ സീരീസ് കാണുമ്പോള്‍ ആ സീരീസ് ഞെട്ടിക്കുന്നതാകുന്നത്. മനുഷ്യര്‍ നിര്‍മിച്ചുവെച്ച നീതിവ്യവസ്ഥയേയും സിസ്റ്റത്തേയും പൊലീസിങ്ങിനേയും എല്ലാം കുറച്ചു മനുഷ്യര്‍ ചേര്‍ന്നു അപാരമായ പ്രതിസന്ധിയിലേക്ക് തള്ളിവിട്ട് അവരുടെ ചിന്തകളെ ഒരു ട്വിസ്റ്റര്‍ പോലെ ചുഴറ്റി എറിയാന്‍ ഈ സീരീസിന് സാധിക്കുന്നു. അത്രക്കു ഫിലോസഫിക്കല്‍ ആണ് 1000 ബേബീസ് എന്ന സീരീസ്. ഒരു പക്ഷേ മലയാള ദൃശ്യ മാധ്യമ ടെക്സ്റ്റിലെ വ്യത്യസ്തമായ ഒരു അധ്യായം.

വളരെ പതിഞ്ഞ രീതിയില്‍ മീസ്റ്റീരിയസ് ആയ വിഷ്വല്‍ പാറ്റേണിലൂടെ ആണ് ഈ വെബ് സീരീസ് ആരംഭിക്കുന്നത്. കാല്‍കുലേറ്റഡ് ആയി കൃത്യതയോടെ ഡിസൈന്‍ ചെയ്ത ദൃശ്യപരതയിലൂടെ ആണ് സീരീസ് മുന്നോട്ട് പോകുന്നത്. ആദ്യത്തെ ഒരു എപ്പിസോഡില്‍ ഈ സീരീസിലേക്ക് കടക്കാന്‍ ബുദ്ധിമുട്ടിയെങ്കിലും ഇതിലെ ക്രൈം എക്‌സ്‌പോസ് ചെയ്യപ്പെടുന്നതോടെ ഒരു ചൂണ്ടയില്‍ ഹുക്ക് ചെയ്യുന്നത് പോലെ സീരീസിന്റെ കൂടെ സഞ്ചരിക്കും. ഒരു ക്രൈം മിസ്റ്ററി സീരീസ് എന്ന ഒരു വിഷ്വല്‍ ഭാഷയുടെ കൂടെ തന്നെ ഈ സീരീസ് സൃഷ്ടിക്കുന്ന ഫിലോസഫിക്കല്‍ പ്രതിസന്ധി ആണ് സീരീസിന്റെ കൂടെ നമ്മളെ കൊണ്ടുപോവുക. സ്റ്റേറ്റും കുറ്റവാളിയും തമ്മിലുള്ള ഗെയിമിങ്ങിലും വേട്ടയിലും ആരാണ് ശരിക്കും വേട്ടയാടപ്പെടുന്നത് എന്ന ബോംബിങ് ചോദ്യം ആണ് ഈ സീരീസ് ഗൂസ്ബംപിങ് സൃഷ്ടിക്കുന്നത്. 


കാണികളുടെ മുന്നില്‍ ഉത്തരങ്ങള്‍ മാത്രം നല്‍കി മുന്നോട്ട് പോകാതെ ദൃശ്യങ്ങളിലൂടെയും ക്യാമറ പാറ്റേണുകളിലൂടെയും ജ്യോഗ്രഫിക്കല്‍ പ്ലെയ്‌സിങ്ങിലൂടെയും ഈ സീരീസ് ടെക്‌നിക്കല്‍ ബ്രില്ല്യന്‍സ് കാണിക്കുന്നുണ്ട്. ഇതിലെ കുറ്റവാളികളായ കഥാപാത്രങ്ങളുടെ ചെയ്തികളിലേക്കും ആ ചെയ്തികളിലേക്ക് നയിക്കുന്ന ഭൂതകാലങ്ങളുടെ ഒരു സൈക്കിക് വിത്തുകള്‍ എന്തൊക്കെ ആയിരിക്കും എന്ന ചിന്ത പോലും നമ്മളെ ഞെട്ടിക്കും. സ്വപ്നങ്ങള്‍, ഒറ്റപ്പെട്ട വീട്, നീണ്ട മരങ്ങള്‍ നില്‍ക്കുന്ന കാട്, വാര്‍ധക്യം, യുവത്വം, പ്രണയം, പ്രത്യേകമായ ടോണില്‍ ഉള്ള സംസാരങ്ങളുടെ റെന്‍ഡറിങ്, ഭ്രാന്ത് എന്നിവയൊക്കെ ചേര്‍ന്ന് ഭീകരമായാണ് മിസ്റ്ററിയുടെ ഒരു അടിത്തറ ഈ സീരീസില്‍ ക്രൈം നടത്തുന്ന കഥാപാത്രങ്ങള്‍ക്കു വേണ്ടി നിര്‍മിച്ചത്. അത്തരം ഒരു നിര്‍മിതിയുടെ ടെക്‌നിക്കല്‍ ബ്രില്ല്യന്‍സ് ഈ സിനിമയെ കഥാപാത്രങ്ങളുടെ പ്രസന്‍സിനെയും വളരെയധികം തീവ്രമാക്കുന്നുണ്ട്. ഈ സീരീസ് കണ്ടതിനു ശേഷം അതിലെ ബോഡി ഡമ്മികള്‍ നിര്‍മിച്ച എന്റെ സുഹൃത്ത് സജയ് മാധവനോടും അതുപോലെ സൗണ്ട് ഡിസൈനര്‍ ധനുഷ് നായനാരോടും സംസാരിച്ചിരുന്നു. ബോഡി ഡമ്മി സൃഷ്ടിക്കുന്നതിന്റെ പെര്‍ഫെക്ഷനിലേക്കുള്ള അതിന്റെ മൈനൂറ്റ് എഫെര്‍ട്ടിനെ കുറിച്ചുമുള്ള പ്രതിസന്ധികളും അനുഭവങ്ങളും എല്ലാം സജയ് വിശദീകരിക്കുന്നുണ്ട്. ബോഡി ഡമ്മികളായി ഈ വെബ് സീരീസിലെ പല തരം ക്രിയേഷനുകളും ഈ സീരീസിലെ പ്രധാന കഥാപാത്രങ്ങളായി പോലും മാറുന്നത് കാണാന്‍ രസമാണ്.

മലയാളത്തില്‍ ഉണ്ടായിട്ടുള്ള ക്ലാസിക് ആയ മിസ്റ്ററി ത്രില്ലര്‍ സിനിമകള്‍, കെ.ജി ജോര്‍ജിന്റെ യവനിക മുതല്‍, സിബിഐ ഡയറിക്കുറിപ്പ് വഴി അഞ്ചാം പാതിര വരെ ക്രൈമിനെ പല വിധങ്ങളായ വൈേ്രബഷനുകളിലൂടെ ആണ് ഡീല്‍ ചെയ്തത്. അവയൊക്കെ ഒന്നല്ലെങ്കില്‍ മറ്റൊരു തരത്തില്‍ എത്രയധികം പ്രതിസന്ധികള്‍ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും അവയിലൊക്കെ പൊലീസിങിന്/സിസ്റ്റത്തിന്/സമൂഹത്തിന് അവസാനം ക്ലൈമാകസുകളില്‍ അടിയറവ് പറയുകയോ അടിപ്പെട്ട് പോവുകയോ ചെയ്തിട്ടുണ്ട്. അഞ്ചാം പാതിര എന്ന സിനിമയില്‍ ഒരു കുറ്റവാളിയെ എന്‍കൗണ്ടര്‍ നടത്തി കൊല്ലുകയും ചെയ്തിട്ടുണ്ട്. അത് പൊലീസിങ്ങിനെ കുറിച്ച് പൊലീസിങിന്റെ ഭീകരതയെ കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുമുണ്ട്. പക്ഷേ, 1000 ബേബീസ് എന്ന സീരീസില്‍ കുറ്റവും ശിക്ഷയും സിസ്റ്റം അംഗീകരിച്ച സമൂഹത്തിന് ആവശ്യമായ എന്‍കൗണ്ടര്‍ പോലും ഒരു കുറ്റവാളി സൃഷ്ടിച്ചുവെച്ച ഫിലോസഫിക്കല്‍ പ്രതിസന്ധിയെ ഇല്ലാതാക്കുന്നില്ല എന്നതാണു ഈ സീരീസ് ഉണ്ടാക്കുന്ന നെഞ്ചില്‍ കല്ല് എടുത്ത് വെക്കുന്ന ഒരു പ്രതിസന്ധി. സിബിഐ ഡയറിക്കുറിപ്പില്‍ ഒക്കെ ക്യാപ്‌സുള്‍ രൂപത്തില്‍ ഉത്തരം കൊടുത്തു സാറ്റിസ്‌ഫൈ ചെയ്യിക്കുമ്പോള്‍ ഈ സിനിമയിലെ റഹ്മാന്റെ പൊലീസ് ഓഫീസറുടെ അപാരമായ പ്രതിസന്ധി സീരീസ് കഴിഞ്ഞും കാണികളുടെ കൂടെ സഞ്ചരിക്കും. തനിക്ക് ജനിച്ച കുട്ടിയെ നോക്കുന്ന റഹ്മാന്റെ ഒരൊറ്റ ഷോട്ട് തന്നെ മതി ഈ സീരീസ് നമ്മളെ ആത്യന്തികം ആഴത്തില്‍ ഞെട്ടിക്കാന്‍. 


ആയിരത്തി തൊള്ളായിരത്തി എണ്‍പതുകളില്‍ കേരളത്തില്‍ പല കമ്യൂണിറ്റികളിലും മിഡില്‍ ക്ലാസ് വളര്‍ന്നു വരുമ്പോള്‍ അതിലെ ഉപരി വര്‍ഗങ്ങളിലെ കൗമാരങ്ങളും യുവത്വങ്ങളും പ്രണയങ്ങളും ഡിസ്‌കോ ഡാന്‍സും അവതരിപ്പിച്ചു സ്റ്റാര്‍വാല്യു നേടിയ ചരിത്രമുള്ള ഒരു നടന്‍ ആണ് റഹ്മാന്‍. പിന്നീട് പുതിയ നൂറ്റാണ്ടിന്റെ ആദ്യം ബ്ലാക്ക്, രാജമാണിക്യം എന്നീ സിനിമകളിലൂടെ വീണ്ടും തിരിച്ചുവന്ന റഹ്മാന്‍ ഇവിടെ വീണ്ടും എസ്റ്റാബ്ലീഷ് ചെയ്തിട്ടുണ്ട്. പക്ഷേ, അപാരമായ പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന, സംഘര്‍ഷങ്ങളിലൂടെ കടന്നു പോകുന്ന, ഫിലോസഫിക്കല്‍ ചോദ്യങ്ങളെ നേരിടേണ്ടി വരുന്ന ഒരു പൊലീസ് ഓഫീസറുടെ കഥാപാത്രത്തെ ബ്രില്ല്യന്റ് ആയി ഈ നടന്‍ അവതരിപ്പിച്ചു. അതുപോലെ സഞ്ജു ശിവറാം എന്ന നടന്റെ പാത്ത് ബ്രേക്കിങ് പേര്‍ഫോമന്‍സ് ഈ സീരീസില്‍ കാണാന്‍ കഴിയും. നീന ഗുപ്തയുടെ കാസ്റ്റിങ് ആണ് ഈ സീരീസിന് വേറെ ഒരു വിഷ്വല്‍ ഭാഷ നല്‍കുന്നത്. ഒരു സീരീസിനെ തുടക്കം/റൈസിങ്/ക്ലൈമാക്‌സ് എന്ന ക്ലാസിക്കല്‍ ഭാഷയില്‍ കണ്ടു റീഡ് ചെയ്യുന്നതിനപ്പുറം ഈ സിനിമ കാണികളിലും, എന്തിന് മൂച്ചു പറഞ്ഞു അഹങ്കരിക്കുന്ന സിസ്റ്റത്തിനും സമൂഹത്തിനും തലയ്ക്ക് കൊടുക്കുന്ന ഷോക്കിങ് ആയി ഹോണ്ടു ചെയ്യുന്ന അടി ആണ് ഇതിന്റെ വ്യത്യസ്തത. മലയാളത്തിന്റെ വിഷ്വല്‍ കള്‍ച്ചര്‍ വെബ് സീരീസിലൂടെയും മാറി മാറിയാന്‍ തുടങ്ങിയിരിക്കുന്നു.


Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - രൂപേഷ് കുമാര്‍

contributor

Similar News

കടല്‍ | Short Story