സ്ത്രീകൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ച് വ്യത്യസ്തമായൊരു ഹ്രസ്വചിത്രം

ഒരു പെൺകുട്ടിയുടെ പ്രതിരോധത്തിന്‍റെ കഥയാണ് ഈ ചിത്രം.

Update: 2018-09-11 15:28 GMT
Advertising

സ്ത്രീകൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ച് സംസാരിക്കുന്ന ഒരുപാട് ഹ്രസ്വചിത്രങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്.. അതിൽ വ്യത്യസ്തമായ ഒന്നാണ് ഒടുവിലത്തെ കളി എന്ന് പേരിട്ടിരിക്കുന്ന ഈ ഹ്രസ്വചിത്രം. ഒരു പെൺകുട്ടിയുടെ പ്രതിരോധത്തിന്‍റെ കഥയാണ് ഈ ചിത്രം.

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കികൊടുക്കുന്ന ഒരാളുടെ മകളുടെ കഥയാണ് ഒടുവിലത്തെ കളി.. ചെറുപ്പം മുതൽ അച്ഛന്‍റെ തൊഴിലിനെ വെറുത്തിരുന്ന മകൾക്ക് ഒരു ഘട്ടത്തിൽ ആ തൊഴിലിനെ ബഹുമാനിക്കേണ്ടി വരുന്നതാണ് ഹ്രസ്വചിത്രത്തിന്‍റെ പ്രമേയം.. ജോലികഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന യുവതിയെ ഒരു സംഘം ആക്രമിക്കുന്നതും അപകടത്തെ പ്രതിരോധിക്കാൻ അവൾ കണ്ടെത്തുന്ന വ്യത്യസ്തമായ വഴിയും ഹ്രസ്വചിത്രത്തിലുണ്ട്.

Full View

ജ്യോതി ശിവരാമൻ ഹ്രസ്വചിത്രത്തിലെ കേന്ദ്രകഥാപാത്രമാകുന്നു.. നസീർ നാസ്, ബിതുൽ ബാബു, ബിജുമോൻ, സുവിൽ പടിയൂർ എന്നിവരാണ് മറ്റ് അഭിനേതാക്കൾ .

റംഷാദ് ബക്കർ ആണ് തിരക്കഥയെഴുതി ഒടുവിലത്തെ കളി സംവിധാനം ചെയ്തത്.. ഒരു വാട്സ് ആപ്പ് സ്റ്റാറ്റസിൽ നിന്നാണ് സിനിമയുടെ പ്രമേയം അണിയറക്കാർക്ക് ലഭിച്ചത്. വിദ്യ ശങ്കർ ഛായാഗ്രഹണവും അൻവർ എഡിറ്റിങും നിർവഹിച്ചിരിക്കുന്നു.

Tags:    

Similar News