സൂസൻ സറൻഡൻ കേന്ദ്രകഥാപാത്രമാകുന്ന വൈപർ ക്ലബിന്‍റെ ട്രെയിലർ എത്തി
മികച്ച നടിക്കുള്ള ഓസ്കർ പുരസ്കാരം സ്വന്തമാക്കിയിട്ടുള്ള നടിയാണ് സൂസൻ സറൻഡൻ
മികച്ച നടിക്കുള്ള ഓസ്കർ പുരസ്കാരം സ്വന്തമാക്കിയിട്ടുള്ള സൂസൻ സറൻഡൻ കേന്ദ്രകഥാപാത്രമാകുന്ന വൈപർ ക്ലബിന്‍റെ ട്രെയിലർ എത്തി.. തീവ്രവാദികളിൽ നിന്ന് മകനെ രക്ഷിക്കാൻ ശ്രമിക്കുന്ന അമ്മയുടെ കഥയാണ് വൈപർ ക്ലബ്..
നഴ്സായി ജോലി നോക്കുന്ന ഹെലൻ എന്ന സ്ത്രീയെ കേന്ദ്രീകരിച്ചുള്ളതാണ് വൈപർ ക്ലബ്.. ഹെലന്‍റെ മാധ്യമപ്രവർത്തകനായ മകനെ ഒരു സംഘം തീവ്രവാദികൾ തട്ടിക്കൊണ്ടുപോകുന്നു.. മകനെ തീവ്രവാദ സംഘത്തിൽ നിന്നും രക്ഷപെടുത്താൻ ഹെലൻ നടത്തുന്ന ശ്രമങ്ങളാണ് വൈപർ ക്ലബിൽ ഉടനീളം.. സിനിമയുടെ ആദ്യ ട്രെയിലർ പുറത്തിറങ്ങി.
1995ൽ ഡെഡ് മാൻ വോക്കിങിലൂടെ മികച്ച നടിക്കുള്ള ഓസ്കർ നോമിനേഷൻ നേടിയ സൂസൻ സറൻഡൻ ആണ് ഹെലനെ അവതരിപ്പിക്കുന്നത്.. ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾ നേടിയിട്ടുള്ള എഡി ഫാൽകോ, മാറ്റ് ബോമർ എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നു. ഇറാൻ - അമേരിക്കൻ സംവിധായിക മറിയം കെശാവർസ് ആണ് വൈപർ ക്ലബ് സംവിധാനം ചെയ്തത്.. സിനിമയുടെ രചനയിൽ ജൊനാഥൻ മാസ്ട്രോയും പങ്കാളിയായിട്ടുണ്ട്.
ഇന്ത്യക്കാരിയായ ജിങ്കെർ ശങ്കർ ആണ് വൈപർ ക്ലബ്ബിനായി സംഗീതം ഒരുക്കിയത്.. തിങ്കളാഴ്ച ടൊറന്‍റോ ചലച്ചിത്രമേളയിലായിരുന്നു വൈപർ ക്ലബ്ബിന്‍റെ ആദ്യ പ്രദർശനം.. ഒക്ടോബർ 26ന് സിനിമ തീയറ്ററുകളിലെത്തും