ആനക്കള്ളന്‍ പൂജക്ക് എത്തും

സുരേഷ് ദിവാകർ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ ഉദയ്കൃഷ്ണയാണ്. പുലിമുരുകന് ശേഷം ഉദയ്കൃഷ്ണ തിരക്കഥയൊരുക്കുന്ന ചിത്രം കൂടിയാണിത്.  

Update: 2018-09-12 11:17 GMT
ആനക്കള്ളന്‍ പൂജക്ക് എത്തും
AddThis Website Tools
Advertising

സങ്കടങ്ങളെല്ലാം കവർന്ന് മനസ്സ് നിറക്കുന്ന ചിരികൾ സമ്മാനിക്കുവാൻ ആനക്കള്ളനായി ബിജു മേനോൻ എത്തുന്നു. സുരേഷ് ദിവാകർ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ ഉദയ്കൃഷ്ണയാണ്. പുലിമുരുകന് ശേഷം ഉദയ്കൃഷ്ണ തിരക്കഥയൊരുക്കുന്ന ചിത്രം കൂടിയാണിത്.

അനുശ്രീ, ഷംന കാസിം എന്നിവരാണ് നായികമാരായി എത്തുന്നത്. കൂടാതെ പ്രിയങ്ക, ബിന്ദു പണിക്കർ, സിദ്ധിഖ്, ഹരീഷ് കണാരൻ, ധർമജൻ, സുരാജ് വെഞ്ഞാറമൂട്, സുധീർ കരമന, കൈലാഷ്, ബാല, സായികുമാർ, സുരേഷ് കൃഷ്ണ, ഇന്ദ്രൻസ് എന്നിവരും ചിത്രത്തിൽ വേഷമിടുന്നു. മലയാളികളെ വർഷങ്ങളായി ചിരിപ്പിച്ചു കൊണ്ടിരിക്കുന്ന ഇത്തരമൊരു വമ്പൻ താരനിര അണിനിരക്കുമ്പോൾ ഒരു അഡാർ ചിരിവിരുന്ന് തന്നെ പ്രതീക്ഷിക്കാം. പൂജ റിലീസായി തീയറ്ററുകളിൽ എത്താൻ ഒരുങ്ങുന്ന ചിത്രത്തിന്‍റെ ഡബ്ബിങ് പുരോഗമിക്കുകയാണ്.

പഞ്ചവർണതത്തക്ക് ശേഷം സപ്ത തരംഗ് സിനിമ നിർമിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം ആൽബിയാണ്. നാദിർഷ ഗാനങ്ങൾ ഒരുക്കുന്നു.

Tags:    

Similar News