‘സുഡാനി ഫ്രം നൈജീരിയ’, ‘അരുവി’; ഞാൻ ഭാഗമാവാൻ കൊതിച്ച സിനിമകളാണ്; ഫഹദ് ഫാസിൽ 

Update: 2018-09-27 02:35 GMT
Advertising

അമൽ നീരദ് സംവിധാനം ചെയ്ത വരത്തൻ വൻ വിജയമായി തീയേറ്ററുകൾ കീഴടക്കുമ്പോൾ മനസ്സ് തുറക്കുകയാണ് നായകൻ ഫഹദ് ഫാസിൽ. അബിൻ എന്ന ‘വരത്തൻ’ ആയി അസാധ്യ അഭിനയം കാഴ്ച വെച്ച ഫഹദ് ‘സുഡാനി ഫ്രം നൈജീരിയ’, ‘അരുവി’ എന്നീ സിനിമകളുടെ ഭാഗമാവാൻ കൊതിച്ചിരുന്നുവെന്നും കഥാപാത്രത്തെയാണ് ഇപ്പോൾ താരങ്ങൾ നോക്കുന്നതെന്നും വേറെയൊന്നും ആകർഷിക്കുന്നിലെന്നും ഫഹദ് ‘ദി ഹിന്ദു ’വുമായിട്ടുള്ള അഭിമുഖത്തിൽ പറയുന്നു. ‘തൊണ്ടി മുതലും ദൃക്‌സാക്ഷി’യും പോലെ ഒരു സിനിമക്ക് ആരെങ്കിലും ഇതിന് മുൻപ് പണമിറക്കുമെന്ന് തോന്നുന്നില്ലെന്നും ‘മഹേഷിന്റെ പ്രതികാരം’ നിർമിച്ചപ്പോൾ ആഷിഖ് അബു ലാഭം പ്രതീക്ഷിച്ചിരുന്നില്ലെന്നും ഫഹദ് പറയുന്നു. ഈ സിനിമകളെല്ലാം വമ്പിച്ച വിജയങ്ങളായിരുന്നു, കാഴ്ചക്കാർ മാറുകയാണെന്നും നമ്മൾ അവരുടെ രുചിക്കനുസരിച്ച് സിനിമ നിർമിക്കുന്നുവെന്നും വേണം ഇതിൽ നിന്ന് മനസ്സിലാക്കാനെന്നും ഫഹദ് പറയുന്നു.

തൊണ്ടി മുതലിന് മുൻപ് പോലീസ് സ്റ്റേഷനിൽ പോയിട്ടില്ലെന്നും മറ്റുള്ള ആളുകളുടെ അനുഭങ്ങളിൽ നിന്നാണ് അതിനെ കുറിച്ച് മനസ്സിലാവുന്നതെന്നും അത് കൊണ്ട് തന്നെ തൊണ്ടി മുതൽ ജീവിതത്തിലെ വെല്ലുവിളി നിറഞ്ഞ ഒരു കഥാപാത്രമായിരുന്നുവെന്നും ഫഹദ് പറയുന്നു.

സത്യൻ അന്തിക്കാടിന്റെ ‘ഞാൻ പ്രകാശൻ’, അൻവർ റഷീദിന്റെ ‘ട്രാൻസ്’ മധു സി നാരായണന്റെ ‘കുമ്പളങ്ങി നൈറ്റസ്’, എന്നിവയാണ് ഇനി ഇറങ്ങാനിരിക്കുന്ന ഫഹദ് ചിത്രങ്ങൾ.

ये भी पà¥�ें- “ഫഹദ് നമുക്കിടയിലൊരു വരത്തനായപ്പോള്‍...” വരത്തന്‍, റിവ്യു വായിക്കാം

Tags:    

Similar News