ആമിര്‍ഖാനും അമിതാഭ് ബച്ചനും; തഗ്സ് ഓഫ് ഹിന്ദോസ്ഥാന്‍ ട്രെയിലര്‍ പുറത്ത്
അടുത്തിടെ ഇറങ്ങിയ എല്ലാതും ഹിറ്റാക്കിയ ആമിര്‍ ഖാനും ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചനും ഒന്നിക്കുന്നു എന്നതാണ് ഈ ചിത്രത്തിന്റെ പ്രധാന പ്രത്യേകത.
Update: 2018-09-27 07:11 GMT
ഈ വര്‍ഷം സിനിമാപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന തഗ്‌സ് ഓഫ് ഹിന്ദോസ്ഥാന്‍ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്. അടുത്തിടെ ഇറങ്ങിയ എല്ലാതും ഹിറ്റാക്കിയ ആമിര്‍ ഖാനും ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചനും ഒന്നിക്കുന്നു എന്നതാണ് ഈ ചിത്രത്തിന്റെ പ്രധാന പ്രത്യേകത. കൂട്ടിന് കത്രീനകൈഫ്, ദംഗല്‍ ഫെയിം ഫാത്തിമ സന ഷൈഖ് എന്നിവരും എത്തുന്നു. നേരത്തെ പുറത്തുന്ന റിപ്പോര്‍ട്ടുകള്‍ പോലെ ചരിത്ര പശ്ചാത്തലമുള്ള സിനിമയാണിത്. ട്രെയിലറും ആ തരത്തിലുള്ളതാണ്. 1839ല്‍ പുറത്തിറങ്ങിയ കണ്‍ഫഷന്‍ ഓഫ് എ തഗ് എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം. ധൂം 3ക്ക് ശേഷം വിജയ് കൃഷ്ണ ആചാര്യ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍. നവംബറില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.