മീ ടു വില്‍ മുങ്ങിപ്പോയ എഡിസന്‍റെ ജീവിത കഥ ദി കറണ്ട് വാര്‍ റിലീസിനൊരുങ്ങുന്നു
ഷെര്‍ലോക്ക് സീരീസ്, ഡോക്ടര്‍ സ്ട്രൈഞ്ച് എന്നിവയിലൂടെ ശ്രദ്ധേയനായ ബെനഡിക്ട് കുമ്പര്‍ബാച്ചാണ് എഡിസണായി ചിത്രത്തില്‍ വേഷമിടുന്നത്.
വെയ്ന്‍സ്റ്റീന്‍ വിതരണ കമ്പനിയുടെ ഉടമ ഹാര്‍വി വെയ്ന്‍സ്റ്റീനെതിരെ ഉയര്‍ന്ന ലൈംഗികാരോപണങ്ങളുടെ പേരില്‍ റിലീസ് നീട്ടി വച്ച എഡിസണിന്‍റെ ജീവിത കഥ പറയുന്ന ദി കറണ്ട് വാര്‍ റിലീസിനായൊരുങ്ങുന്നു. ലാറ്റേണ്‍ എന്‍റര്‍ടൈന്‍മെന്‍റിന്‍റെ പങ്കാളിത്തത്തോടെ 13 ചിത്രങ്ങളാണ് ഇത് പോലെ ലോകമെമ്പാടും റിലീസിനൊരുക്കുന്നത്. ഷെര്‍ലോക്ക് സീരീസ്, ഡോക്ടര്‍ സ്ട്രൈഞ്ച് എന്നിവയിലൂടെ ശ്രദ്ധേയനായ ബെനഡിക്ട് കുമ്പര്‍ബാച്ചാണ് എഡിസണായി ചിത്രത്തില്‍ വേഷമിടുന്നത്. ചിത്രത്തിന്‍റെ വിതരണക്കാരായ വെയ്ന്‍സ്റ്റീന്‍ കമ്പനി ഉടമ ഹാര്‍വി വെയ്ന്‍സ്റ്റീനെതിരെ ലൈംഗികാരോപണങ്ങള്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് അദ്ദേഹം പാപ്പരായതാണ് 2017ല്‍ റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രത്തെ ആശങ്കയിലകപ്പെടുത്തിയത്.
തോമസ് എഡിസണിന്‍റെയും ജോര്‍ജ് വെസ്റ്റിങ്ഹൌസിന്‍റെയും ഇടയിലുണ്ടായിരുന്ന തൊഴില്‍ സംബന്ധമായ പ്രശ്നങ്ങളെ കേന്ദ്രീകരിച്ച് മുന്നോട്ട് പോകുന്ന ചരിത്ര കഥ പറയുന്നത് അല്‍ഫോണ്‍സോ ഗോമസ് റെജോണാണ്. ഇവര്‍ രണ്ട് പേരും ചേര്‍ന്നാണ് 1880ല്‍ വിദ്യുച്ഛക്തി യാഥാര്‍ത്യമാക്കിയത്. 2017 ടൊറന്‍റോ ഫിലിം ഫെസ്റ്റിവലില്‍ സിനിമ പ്രദര്‍ശിപ്പിച്ചിരുന്നു. പുതിയ റിലീസ് തീയ്യതി ഉടന്‍ പ്രഖ്യാപിക്കും.