ദീപികാ പദുക്കോണും രണ്‍വീര്‍ സിങും വിവാഹതിയതി പുറത്തുവിട്ടു 

വിവാഹം ഉടനുണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ഇരുവരും ഇന്‍സ്റ്റഗ്രാമിലൂടെ വിവാഹതിയതി പുറത്തു വിട്ടു

Update: 2018-10-21 14:06 GMT
Advertising

ബോളിവുഡ് ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് താരജോഡികളായ ദീപികാ പദുക്കോണും രണ്‍വീര്‍ സിങ്ങും വിവാഹതിയതി പുറത്തുവിട്ടു. നവംബറിലാണ് വിവാഹം. കല്യാണക്കുറി ഇരുവരും ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചു. അഞ്ച് വര്‍ഷം നീണ്ട പ്രണയത്തിന് ശേഷം ബോളിവുഡ് താരജോഡികളായ ദീപിക പദുക്കോണും രണ്‍വീര്‍ സിങ്ങും വിവാഹിതരാകുകയാണ്. വിവാഹം ഉടനുണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ഇരുവരും ഇന്‍സ്റ്റഗ്രാമിലൂടെ വിവാഹതിയതി പുറത്തു വിട്ടു.

നവംബര്‍ 14നും 15നുമാണ് ബോളിവുഡ് കാത്തിരുന്ന താര വിവാഹം. എല്ലാവരുടെയും അനുഗ്രഹാശിസുകളുണ്ടാകണമെന്നും ഇരുവരും പുറത്തിറക്കിയ കുറിപ്പിലുണ്ട്. എന്നാല്‍ വിവാഹ സ്ഥലം സംബന്ധിച്ച വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. വിവാഹതിയതി പ്രഖ്യാപിച്ചതോടെ ദീപികക്കും രണ്‍വീറിനും ആശംസകളുമായെത്തുകയാണ് ബോളിവുഡും ആരാധകരും. 2013ല്‍ പുറത്തിറങ്ങിയ രാം ലീലയുടെ സെറ്റില്‍ വെച്ചാണ് ഇരുവരും പ്രണയത്തിലായത്.

Tags:    

Similar News