മമ്മൂട്ടി ചിത്രം ഉണ്ടയുടെ ചിത്രീകരണം തുടങ്ങി

ആക്ഷനും കോമഡിക്കും പ്രാധാന്യം നല്‍കിയൊരുന്ന ചിത്രത്തില്‍ പല ബോളിവുഡ് താരങ്ങളും അണിനിരക്കുന്നുണ്ട്

Update: 2018-10-28 05:04 GMT
Advertising

ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനാകുന്ന ഉണ്ടയുടെ ചിത്രീകരണം ആരംഭിച്ചു. ഉത്തരേന്ത്യയിലെ നക്സല്‍ സ്വാധീന മേഖലയില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോവുന്ന ഒരു പൊലീസുകാരന്‍റെ കഥയാണ് ചിത്രം പറയുന്നത്. സബ് ഇന്‍സ്‌പെക്ടര്‍ മണി എന്ന കഥാപാത്രമായാണ് മമ്മൂട്ടി സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്. ആക്ഷനും കോമഡിക്കും പ്രാധാന്യം നല്‍കിയൊരുന്ന ചിത്രത്തില്‍ പല ബോളിവുഡ് താരങ്ങളും അണിനിരക്കുന്നുണ്ട്. ഹര്‍ഷാദാണ് ചിത്രത്തിന്‍റെ തിരക്കഥയൊരുക്കിയിരിക്കുന്നത്.

അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ഉണ്ട. മികച്ച വിജയം നേടിയ അരുരാഗ കരിക്കിന്‍ വെള്ളത്തിലെ പ്രകടനം രജിഷ വിജയനെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരത്തിന് അര്‍ഹയായിരുന്നു.

Tags:    

Similar News