ബാല്‍ താക്കറെയുടെ ജീവിതം ഒരു സിനിമയില്‍ ഒതുങ്ങുന്നതല്ല; നവാസുദ്ദീന്‍ സിദ്ധിക്കി ചിത്രത്തന്‍റെ രണ്ടാം ഭാഗവും പ്രഖ്യാപിച്ചു

സിനിമയിലെ ടൈറ്റില്‍ സോങിന്‍റെ റെക്കോഡിങ് കാണാന്‍ വന്ന ബാല്‍ താക്കറെയുടെ മകനും ശിവസേന നേതാവുമായ ഉദ്ദവ് താക്കറെയുടെ സാനിധ്യത്തിലാണ് പ്രഖ്യാപനം

Update: 2018-10-31 15:48 GMT
Advertising

ശിവസേന നേതാവ് ബാല്‍ താക്കറെയുടെ ജീവിതത്തെ ആസ്പദമാക്കി അബിജിത് പാന്‍സെ സംവിധാനം ചെയ്യുന്ന താക്കറെയുടെ രണ്ടാം ഭാഗവും ഇറക്കും. നിര്‍മ്മാതാവും ശിവസേന എം.പിയുമായ സഞ്ചയ് റൌട്ടാണ് ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തെപ്പറ്റി മാധ്യമങ്ങളോട് പറഞ്ഞത്. നവാസുദ്ദീന്‍ സിദ്ധിക്കിയാണ് ചിത്രത്തില്‍ ബാല്‍ താക്കറെയായി വേഷമിടുന്നത്.

ബാല്‍ താക്കറെയുടെ ജീവിതം ഒരു സിനിമയില്‍ ഒതുങ്ങി നില്‍ക്കുന്നതല്ല, അതിനാലാണ് ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തെ കുറിച്ച് ആലോചിക്കുന്നതെന്നും സഞ്ചയ് പറഞ്ഞു. സിനിമയിലെ ടൈറ്റില്‍ സോങിന്‍റെ റെക്കോഡിങ് കാണാന്‍ വന്ന ബാല്‍ താക്കറെയുടെ മകനും ശിവസേന നേതാവുമായ ഉദ്ദവ് താക്കറെയുടെ സാനിധ്യത്തിലാണ് പ്രഖ്യാപനം. വികാരങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി നിര്‍മ്മിച്ച ചിത്രം മികച്ച വിജയം നേടുമെന്ന് ഉദ്ദവ് താക്കറെ പ്രതീക്ഷയറിയിച്ചു.

Full View

താക്കറെ തന്‍റെ ജീവിതത്തില്‍ ഒന്നും മറച്ച് വക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ആയതിനാല്‍ വിവാദപരമായ രംഗങ്ങളൊന്നും തന്നെ സിനിമയിലില്ലെന്നും സഞ്ചയ് റൌട്ട് പറഞ്ഞു. കഴിഞ്ഞ ഡിസംബറില്‍ ചിത്രത്തിന്‍റെ ട്രൈലര്‍ പുറത്തിറങ്ങിയിരുന്നു. ബോംബെയിലെ ചേരികള്‍ക്കുള്ളില്‍ മുസ്ലീം വിഭാഗത്തില്‍ പെട്ടവര്‍ നടത്തുന്ന അക്രമങ്ങളുടെ ദൃശ്യങ്ങളും താക്കറേ എന്ന നേതാവിന്‍റെ നായക പരിവേഷവുമൊക്കെയാണ് ട്രെയിലറില്‍ ദൃശ്യവത്കരിച്ചിരിക്കുന്നത്. സിനിമ ജനുവരിയില്‍ തിയേറ്ററുകളിലെത്തും.

Tags:    

Similar News