ഭരണകക്ഷിയുടെ പ്രതിഷേധത്തെ തുടര്‍ന്ന് സര്‍ക്കാരിലെ വിവാദ രംഗങ്ങള്‍ വെട്ടി മാറ്റും

തമിഴ്നാട് വാർത്താ വിനിമയ മന്ത്രി കടമ്പൂർ സി രാജു ആണ് സർക്കാറിലെ രംഗങ്ങൾക്കെതിരായി രംഗത്ത് വന്നതോടെയാണ് പ്രതിഷേധങ്ങള്‍ രൂക്ഷമായത്.

Update: 2018-11-08 16:47 GMT
Advertising

വിവാദ പരാമര്‍ശങ്ങളുള്ള സീനുകളും മുന്‍ മുഖ്യമന്ത്രി ജയലളിതയുമായി സാമ്യം തോനിക്കുന്ന രംഗങ്ങളും നീക്കം ചെയ്യുമെന്ന് സര്‍ക്കാര്‍ സിനിമയുടെ അണിയറ പ്രവൃത്തകര്‍ അറിയിച്ചു. രംഗങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഭരണ കക്ഷിയായ എ.എെ.ഡി.എം.കെ പ്രവൃത്തകര്‍ നടത്തിയ പ്രതിഷേധത്തെ തുടര്‍ന്നാണ് രംഗങ്ങള്‍ വെട്ടിമാറ്റാന്‍ അണിയറ പ്രവൃത്തകര്‍ നിര്‍ബന്ധിതരായത്. തമിഴ്നാട് വാർത്താ വിനിമയ മന്ത്രി കടമ്പൂർ സി രാജു ആണ് സർക്കാറിലെ രംഗങ്ങൾക്കെതിരായി രംഗത്ത് വന്നതോടെയാണ് പ്രതിഷേധങ്ങള്‍ രൂക്ഷമായത്.

എഡിറ്റ് ചെയ്ത പതിപ്പ് വെള്ളിയാഴ്ച മുതല്‍ പ്രദര്‍ശിപ്പിക്കുമെന്ന് തിയേറ്റര്‍ ഓണേഴ്സ് അസോസിയേഷന്‍ വ്യക്തമാക്കിയതോടെയാണ് അണിയറ പ്രവൃത്തകര്‍ വിട്ടുവീഴ്ചക്ക് തയാറായത്. സിനിമയുടെ നിര്‍മ്മാതാക്കളും വിതരണക്കാരുമായി തിയേറ്റര്‍ ഓണേഴ്സ് അസോസിയേഷന്‍ ചര്‍ച്ച ചെയ്തതിനെ തുടര്‍ന്ന് രംഗങ്ങള്‍ വെട്ടി നീക്കാതെ സിനിമ പ്രദര്‍ശിപ്പിക്കില്ലെന്ന് അസോസിയേഷന്‍ ഭാരവാഹി സുബ്രമഹ്ണ്യന്‍ പറഞ്ഞു.

ചിത്രത്തിലെ വരലക്ഷമി അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ പേരായ കോമളവല്ലി എന്നത് മുന്‍ പ്രധാനമന്ത്രി ജയലളിതയുമായി സാമ്യമുള്ളതിനാല്‍ ആ പേരുകള്‍ വരുന്ന ഭാഗങ്ങള്‍ നിശബ്ധമാക്കാനും തിയേറ്റര്‍ ഓണേഴ്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.

സിനിമക്ക് പ്രേക്ഷകരുടെ ഇടയില്‍ വലിയ വരവേല്‍പാണ് ലഭിക്കുന്നതെന്നും ചില ആളുകളുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കായി ആരെല്ലാമോ ചേര്‍ന്ന് സിനിമയെ നശിപ്പിക്കുകയാണെന്നും തമിഴ്നാട് മള്‍ടിപ്ലക്സ് തിയറ്റര്‍ അസോസിയേഷന്‍ പ്രസിഡന്‍റ് അഭിരാമി രാമനാധന്‍ പറഞ്ഞു.

വമ്പിച്ച വരവേല്‍പ് ലഭിച്ച സര്‍ക്കാര്‍ രണ്ട് ദിവസത്തിനകം തന്നെ 100 കോടി ക്ലബില്‍ പ്രവേശിച്ച് കഴിഞ്ഞു.

Tags:    

Similar News