പ്രതിഷേധത്തെ തുടര്‍ന്ന് വെട്ടിമാറ്റിയ സര്‍ക്കാരിലെ രംഗങ്ങള്‍ യാഥാര്‍ത്ഥ്യമാക്കി വിജയ് ആരാധകര്‍

ചിത്രത്തിലെ ‘ഒരു വിരല്‍ പുരഴ്ചിയെ’ എന്ന ഗാനത്തില്‍ സര്‍ക്കാര്‍ സൗജന്യമായി നല്‍കിയ ഉപകരണങ്ങള്‍ ജനങ്ങള്‍ കത്തിക്കുന്ന രംഗമായിരുന്നു പ്രധാനമായും പ്രതിഷേധങ്ങള്‍ക്ക് കാരണമായത്

Update: 2018-11-10 11:27 GMT
Advertising

എ.എെ.ഡി.എം.കെയേയും ജയലളിതയേയും അപമാനിച്ചു എന്നാരോപിച്ച് വിജയ് ചിത്രം സര്‍ക്കാരിലെ പല രംഗങ്ങളും വെട്ടിമാറ്റപ്പെട്ടിരുന്നു. എന്നാല്‍ ഭരണകക്ഷിയെ ചൊടിപ്പിച്ച രംഗങ്ങള്‍ യാഥാര്‍ത്ഥ്യമാക്കി വിജയ് ആരാധകര്‍.

ചിത്രത്തിലെ 'ഒരു വിരല്‍ പുരഴ്ചിയെ' എന്ന ഗാനത്തില്‍ സര്‍ക്കാര്‍ സൗജന്യമായി നല്‍കിയ ഉപകരണങ്ങള്‍ ജനങ്ങള്‍ കത്തിക്കുന്ന രംഗമായിരുന്നു പ്രധാനമായും പ്രതിഷേധങ്ങള്‍ക്ക് കാരണമായത്. സംവിധായകന്‍ എ.ആര്‍ മുരുഗദോസ് തന്നെ ഈ രംഗത്തില്‍ പ്രത്യക്ഷപ്പെടുകയും പാര്‍ട്ടി ചിഹ്നം പതിപ്പിച്ച മിക്സി തീയിലേക്ക് വലിച്ചെറിയുകയും ചെയ്തിരുന്നു. ഈ രംഗങ്ങള്‍ ചിത്രത്തില്‍ നിന്ന് വെട്ടി നീക്കപ്പെട്ടതിനെതിരെ പ്രതിഷേധിച്ചാണ് ആരാധകര്‍ രാഷ്ട്രീയ കക്ഷികള്‍ നല്‍കിയ സാധനങ്ങള്‍ യഥാര്‍ത്ഥത്തില്‍ നശിപ്പിക്കുന്നത്. അതിന്‍റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. മുന്‍ മുഖ്യമന്ത്രി ജയലളിത അടക്കമുളളവര്‍ വിതരണം ചെയ്ത ടി.വി‍, മിക്‌സി, ഗ്രൈന്‍ഡര്‍, ലാപ്‌ടോപ്പ് അടക്കമുളള ഉപകരണങ്ങളാണ് വിജയ് ആരാധകര്‍ നശിപ്പിക്കുന്നത്.

Adengappadiyeppadiyammmmaaaadoiw!

Posted by Madrasi Memes on Friday, November 9, 2018

വരലക്ഷ്മി ശരത്കുമാര്‍ അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ പേര് ഉച്ചരിക്കുന്ന സ്ഥലങ്ങളെല്ലാം മ്യൂട്ട് ചെ്യതാണ് പുതിയ പതിപ്പ് പ്രദര്‍ശിപ്പിക്കുന്നത്. തമിഴ്‌നാട് നിയമമന്ത്രി സി.വി ഷണ്‍മുഖം ചിത്രം ഭീകരപ്രവൃത്തനത്തിന് തുല്യമാണെന്നാണ് പറഞ്ഞത്. നായകന്‍ വിജയ്ക്കും മറ്റ് അണിയറ പ്രവൃത്തകര്‍ക്കും എതിരെ സര്‍ക്കാര്‍ നടപടിയുണ്ടാവുമെന്ന് ഭരണകക്ഷിയായ എ.എെ.ഡി.എം.കെ ആഹ്വാനം ചെയ്തിരുന്നു. പ്രതിഷേധങ്ങളെ തുടര്‍ന്ന് തമിഴ്സിനിമാ താരങ്ങളുടെ സംഘടനയായ നടികര്‍ സംഘം പ്രസിഡന്റായ വിശാലും സൂപ്പര്‍താരം രജനികാന്തും, മക്കള്‍ നീതി മയ്യം നേതാവ് കമല്‍ഹാസനും മുരുഗദോസിന് പിന്തുണയുമായെത്തിയിരുന്നു

ये भी पà¥�ें- ഭരണകക്ഷിയുടെ പ്രതിഷേധത്തെ തുടര്‍ന്ന് സര്‍ക്കാരിലെ വിവാദ രംഗങ്ങള്‍ വെട്ടി മാറ്റും

ये भी पà¥�ें- സര്‍ക്കാര്‍ വിവാദം; മുൻകൂർ ജാമ്യം തേടി മുരുഗദോസ് ഹൈക്കോടതിയില്‍ 

Tags:    

Similar News