2018ല്‍ മാത്രം പുറത്തിറങ്ങിയത് ആറ് ചിത്രങ്ങള്‍, ഇനി വരാനുള്ളത് രണ്ട്: വിജയ് സേതുപതി തിരക്കിലാണ്

ഇമൈക്ക നൊടികള്‍ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ രാത്രി സമയങ്ങളില്‍ ലൊക്കേഷനില്ലെത്തിയപ്പോള്‍ അതേ ദിവസങ്ങളില്‍ പകല്‍ സൂപ്പര്‍ ഡിലക്‌സിനായി അദ്ദേഹം സമയം കണ്ടെത്തി.

Update: 2018-11-10 16:27 GMT
Advertising

താരമൂല്യം വര്‍ദ്ദിക്കുമ്പോള്‍ ചെയ്യുന്ന സിനിമകളുടെ എണ്ണം കുറച്ചും ആരാധകരെ തൃപ്തിപ്പെടുത്തുന്ന രീതിയില്‍ മാത്രം സിനിമകള്‍ ചെയ്തും മുന്നോട്ട് പോകുന്ന താരങ്ങളുണ്ട്. അവരില്‍ നിന്നും മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയെ വ്യത്യസ്തനാക്കുന്നത് സിനിമകള്‍ തെരഞ്ഞെടുക്കുന്ന രീതിയാണ്. ചെയ്യുന്ന സിനിമകളുടെ എണ്ണം കുറച്ച് കൂടുതല്‍ വിശ്രമ സമയം ലഭിക്കുന്ന തരത്തിലായിരിക്കും സാധാരണ വലിയ താരങ്ങള്‍ കാള്‍ ഷീറ്റ് തയാറാക്കുക. എങ്കില്‍ ഒരു വര്‍ഷം തന്നെ എട്ട് സിനിമകള്‍ റിലീസ് ചെയ്യുക എന്ന് പറയുന്നത് ഒരു ചെറിയ കാര്യമല്ല.

ഒരു നല്ല നാള്‍ പാത്തു സൊല്‍റേന്‍, ജുങ്ക, ചെക്ക ചിവന്ത വാനം, '96 എന്നീ ചിത്രങ്ങളില്‍ മുഖ്യ വേഷത്തിലും ട്രാഫിക് രാമസ്വാമി, ഇമൈക്ക നൊടികള്‍ എന്നീ സിനിമകളില്‍ അതിഥി വേഷത്തിലും 2018ല്‍ താരം പ്രത്യക്ഷപ്പെട്ടിരുന്നു. ഇമൈക്ക നൊടികള്‍ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ രാത്രി സമയങ്ങളില്‍ ലൊക്കേഷനില്ലെത്തിയപ്പോള്‍ അതേ ദിവസങ്ങളില്‍ പകല്‍ സൂപ്പര്‍ ഡിലക്‌സിനായി അദ്ദേഹം സമയം കണ്ടെത്തി.

താര മൂല്യം കൂടുമ്പോള്‍ വലിയ സംവിധായകര്‍ക്കും നിര്‍മ്മാതാക്കള്‍ക്കും മാത്രം ഡേറ്റ് കൊടുക്കുന്ന പ്രവണതയും മക്കള്‍ സെല്‍വന്‍ പാലിച്ചില്ല. ഈ പറഞ്ഞ സിനിമകളില്‍ മണിരത്നത്തിന്‍റെ ചെക്ക ചെവന്ത വാനം മാത്രമാണ് താരതമ്യേന വലിയ സിനിമ. മറ്റെല്ലാ സിനിമകളും അതിന്‍റെ പ്രമേയം കൊണ്ട് പ്രേക്ഷക ശ്രദ്ധ പിടിച്ച് പറ്റിയത്.

2018ല്‍ വിജയ് സേതുപതിയുടേതായി ഇനി രണ്ട് സിനിമകളാണ് വെള്ളിത്തിരയിലേക്കെത്തുന്നത്. ദേശീയ പുരസ്‌കാര ജേതാവ് ത്യഗരാജ കുമാരരാജയുടെ 'സൂപ്പര്‍ ഡിലക്‌സ്'. ‘നടുവില കൊഞ്ചം പക്കത്ത് കാണോം’ എന്ന ചിത്രം സംവിധാനം ചെയ്ത ബാലാജി തരണീധരന്‍റെ സീതാക്കത്തി. രണ്ടിലും വ്യത്യസ്തമായ ഗെറ്റപ്പിലുമാണ് താരമെത്തുന്നത്. സൂപ്പര്‍ ഡീലക്സില്‍ ഒരു ട്രാന്‍സ്‌ജെന്‍ഡറായും സീതാക്കത്തിയില്‍ 70 വയസ്സുകാരനായുമാണ് വിജയ് സേതുപതി വേഷമിടുന്നത്. രജിനീകാന്ത് ചിത്രമായ പേട്ട, ചിരഞ്ജീവി നായകനാകുന്ന സൈരാ നരസിംഹ റെഡ്ഡി എന്നീ ചിത്രങ്ങളുടെ ഷൂട്ടിങ്ങും താരം ഈ വര്‍ഷം പൂര്‍ത്തിയാക്കിക്കഴിഞ്ഞു.

ये भी पà¥�ें- ചോരയില്‍ ചുവന്ന് തുടുത്ത് ചെക്ക ചെവന്ത വാനം- റിവ്യു വായിക്കാം

Tags:    

Similar News