സല്‍മാനും കത്രീനയും വാഗാ ബോര്‍ഡറിലാണ്; ഭാരതിന്‍റെ ഫസ്റ്റ് ലുക്ക് പുറത്ത്
അലി അക്ബര്‍ സഫര്‍ ടൈഗര്‍ സിന്ദാ ഹെക്ക് ശേഷം സംവിധാനം ചെയ്യുന്ന ചിത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും അണിയറ പ്രവൃത്തകര്‍ പുറത്ത് വിട്ടിട്ടില്ല
സല്‍മാന്‍ ഖാന്‍, കത്രീന കൈഫ് താരജോഡികള്‍ വീണ്ടുമൊന്നിക്കുന്ന പുതിയ ചിത്രമായ ഭാരതിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ഇന്‍സ്റ്റാഗ്രാമിലൂടെ സല്‍മാന്‍ ഖാനാണ് ചിത്രങ്ങള്‍ പുറത്ത് വിട്ടത്. അലി അക്ബര്‍ സഫര്‍ ടൈഗര്‍ സിന്ദാ ഹെക്ക് ശേഷം സംവിധാനം ചെയ്യുന്ന ചിത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും അണിയറ പ്രവൃത്തകര്‍ പുറത്ത് വിട്ടിട്ടില്ല.
ഇന്ത്യ പാകിസ്താന്‍ അതിര്‍ത്തിയായ വാഗാ ബോര്‍ഡറില്‍ സല്‍മാനും കത്രീനയും പുറം തിരിഞ്ഞ് നില്‍ക്കുന്ന ചിത്രമാണ് പുറത്ത് വന്നിരിക്കുന്നത്. സല്‍മാന്‍ ഖാന് കോട്ടും സൂട്ടും കത്രീന സാരയുമാണ് വേഷം. ഇരുവരും ഇന്ത്യയില്‍ നിന്ന് പാക്കിസ്താനിലേക്ക് നോക്കി നില്‍ക്കുകയാണെന്ന് ചിത്രത്തില്‍ നിന്നും വ്യക്തമാണ്.
എന്നാല്‍, ഇത് അമൃതസറിലുള്ള യഥാര്‍ത്ഥ വാഗാ ബോര്‍ഡര്‍ അല്ലെന്നും പഞ്ചാബിലെ ലുദിയാനയിലുള്ള ഇന്ത്യ പാക് ബോര്‍ഡറാണെന്നും ഒരു അണിയറ പ്രവൃത്തകന്‍ വ്യക്തമാക്കി. ബോര്‍ഡര്‍ സെക്യൂരിറ്റി ബോര്‍ഡ് എതിര്‍ത്തതിനാല്‍ വാഗാ ബോര്‍ഡറില്‍ ഷൂട്ടിങ് സാധ്യമായില്ലെന്നുമുള്ള വാദങ്ങളുമുയരുന്നുണ്ട്. കഥാപാത്രങ്ങള്‍ ഇന്ത്യയില്‍ നിന്ന് പാക്കിസ്താനിലേക്ക് പോകുന്ന സീനുകള്‍ സിനിമയിലുണ്ടെന്നും അത് ചിത്രീകരിക്കാന്‍ ഇരു രാജ്യങ്ങളും സമ്മതിക്കില്ല എന്നതിനാലാണ് ഇങ്ങിനെയൊരു മാര്‍ഗ്ഗം കണ്ടെത്തിയത്.
സംവിധായകനും അണിയറ പ്രവൃത്തകരും ബിഹൈന്‍റ് സീന്‍സ് ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതിന് മുന്‍പ് തന്നെ സിനിമയിലെ ഒരു ഗാനരംഗത്തിലെ ചിത്രം സല്‍മാന്‍ പങ്ക് വച്ചിരുന്നു. 2014ല്‍ റിലീസ് ചെയ്ത ഓഡ് ടു മൈ ഫാദര്‍ എന്ന സൌത്ത് കൊറിയന്‍ സിനിമയുടെ അഡാപ്ഷനാണ് ഭാരത്.