കിടിലന്‍ മേക്കോവറിൽ ജോജുവിന്റെ ‘ജോസഫ്’; ലഡുവും, നിത്യഹരിതനായകനും തീയറ്ററുകളില്‍

തമിഴ് ചിത്രമായ ‘കാറ്റിന്‍ മൊഴി’, ‘തിമിരു പിടിച്ചവൻ, ഹിന്ദി ചിത്രം ‘പിഹു’ എന്നിവയും പ്രദര്‍ശനത്തിനെത്തും.

Update: 2018-11-16 09:13 GMT
Advertising

ജോജുവിനെ കേന്ദ്രകഥാപാത്രമാക്കി എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ‘ജോസഫ്‌, നവാഗതനായ ബിനുരാജ് സംവിധാനം ചെയ്യുന്ന ഫാമിലി എന്റർടൈനർ ‘നിത്യഹരിത നായകൻ’, അരുണ്‍ ജോര്‍ജ് കെ ഡേവിഡ്‌ സംവിധാനം ചെയ്യുന്ന ‘ലഡു’ എന്നീ ചിത്രങ്ങള്‍ ഇന്ന് റിലീസിനെത്തുന്നു. ഇതിന് പുറമെ തമിഴ് ചിത്രമായ ‘കാറ്റിന്‍ മൊഴി’, ‘തിമിരു പിടിച്ചവൻ, ഹിന്ദി ചിത്രം ‘പിഹു’ എന്നിവയും പ്രദര്‍ശനത്തിനെത്തും.

‘മാന്‍ വിത്ത് സ്‌കെയര്‍’ എന്ന ടാഗോടെ ജോജു കിടിലന്‍ മേക്കോവറിൽ എത്തുന്ന എം.പദ്മകുമാര്‍ ചിത്രമാണ് ‘ജോസഫ്’. വാര്‍ദ്ധക്യത്തിലെത്തിയ ജോസഫ് എന്ന വിരമിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ കഥയാണ് ‘ജോസഫ്’ പറയുന്നത്. കുറ്റാന്വേഷണ കഥയായ ജോസഫില്‍ പത്മപ്രിയയും, മിയയുമാണ് നായികമാര്‍. നീണ്ട ഇടവേളയ്ക്കു ശേഷം പദ്മപ്രിയ മലയാളത്തിലെത്തുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. ട്രെയിലർ ഇറങ്ങിയത് മുതൽ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ജോസഫ്’.

Full View

സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, അലന്‍സിയര്‍, അനില്‍ മുരളി, ഇര്‍ഷാദ് തുടങ്ങി വന്‍ താരനിര തന്നെയുണ്ട് ചിത്രത്തില്‍. ഡ്രീം ഷോട്ട് സിനിമയുടെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഷാഫി കബീറാണ്.

നവാഗത സംവിധായകന്‍ അരുണ്‍ ജോര്‍ജ് കെ ഡേവിഡിന്റെ ‘ലഡു’വാണ് റലീസിനെത്തുന്ന മറ്റൊരു പടം. ഒരു രജിസ്റ്റര്‍ വിവാഹം നടത്താന്‍ ഒരുമ്പെടുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ കഥ പറയുന്ന ചിത്രമാണു ‘ലഡു’. വിനയ് ഫോര്‍ട്ട്‌, ശബരീഷ് വര്‍മ, ബാലു വര്‍ഗീസ്‌ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളായി വരുന്ന ലഡുവിൽ, പുതുമുഖം ഗായത്രി അശോക്‌ ആണ് നായിക. ബോബി സിംഹ, ദിലീഷ് പോത്തന്‍ എന്നിവരും ശ്രദ്ധേയമായ വേഷങ്ങളില്‍ എത്തുന്നു. തൃശൂര്‍ പരിസരങ്ങളില്‍ ചിത്രീകരിച്ച സിനിമയുടെ സംഗീത സംവിധായകന്‍ രാജേഷ്‌ മുരുഗേസന്‍, ക്യാമറ ഗൌതം ശങ്കര്‍.

എ.ആര്‍.ബിനുരാജ് സംവിധാനം ചെയ്ത് വിഷ്ണു ഉണ്ണികൃഷ്ണനാണ് നായകനായി എത്തുന്ന ‘നിത്യഹരിതനായകന്‍’ ആണ് റലീസിനെത്തിയ മറ്റൊരു പടം. ആദിത്യ ക്രിയേഷൻസിന്റെ ബാനറിൽനടൻ ധർമജൻ ബോൾഗാട്ടി സുരേഷ്, മനു എന്നിവർ ചേർന്നാണ് ഈ സിനിമ നിർമിക്കുന്നത്. മുഴുനീള കോമഡി ചിത്രത്തിമായ നിത്യഹരിതനായകനിൽ വിഷ്ണു ഉണ്ണിക്കൃഷ്ണനൊപ്പം ധര്‍മ്മജനും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ‘കട്ടപ്പനയിലെ ഋതിക് റോഷനു’ ശേഷം ധർമ്മജനും വിഷ്ണുവും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

Full View

ജയശ്രീ, അനില , രവീണ എന്നിവരുൾപ്പടെ നാല് നായികമാരാണ് ചിത്രത്തിലുള്ളത്. ഒരു പുതുമുഖ നായികയുമുണ്ട് ചിത്രത്തില്‍. മഞ്ജുപിള്ള, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, കൊച്ചുപ്രേമന്‍ എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍.

Tags:    

Similar News