സ്റ്റൈല്‍ മന്നന്‍റെ ‘മുത്തു’ 4K റെസല്യൂഷനില്‍ റീ റിലീസിനൊരുങ്ങുന്നു... ഇവിടെയല്ല, ജപ്പാനില്‍...

ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാന്‍റെ നേതൃത്വത്തില്‍ ശബ്ധമിശ്രണം 5.1 സറൌണ്ട് സൌണ്ട് ആയും മാറ്റിയിട്ടുണ്ട്

Update: 2018-11-20 10:43 GMT
Advertising

1995ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്‍റെ മെഗാഹിറ്റ് ചിത്രമായ മുത്തു 4K റെസല്യൂഷനിലേക്ക് മാറ്റി റീ റിലീസിനൊരുങ്ങുന്നു. നവംബര്‍ 23ന് ടോക്യോയിലാണ് ചിത്രം വീണ്ടും റിലീസ് ചെയ്യുന്നത്. കവിതാലയാ പ്രൊഡക്ഷന്‍സാണ് ചിത്രം വീണ്ടും വെള്ളിത്തിരയിലെത്തിക്കുന്നത്.

Full View

കെ.എസ് രവികുമാര്‍ സംവിധാനം ചെയ്ത തമിഴ് ചിത്രം ജാപ്പനീസില്‍ മുത്തു: ദി ഡാന്‍സിങ് മഹാരാജ് എന്ന പേരില്‍ ഡബ് ചെയ്ത് റീലീസ് ചെയ്യുകയും വന്‍ വിജയം നേടുകയും ചെയ്തിരുന്നു.

ചിത്രത്തിന്‍റെ 4K പതിപ്പ് ജാപ്പനീസ് സബ് ടൈറ്റിലോട് കൂടി തമിഴിലായിരിക്കും പ്രദര്‍ശിപ്പിക്കുക. ജാപ്പനീസ് പ്രൊഡക്ഷന്‍ കമ്പനിയായ ഏദന്‍ എന്‍റര്‍ടെയിന്‍മെന്‍റും കവിതാലയും ചേര്‍ന്നാണ് വീണ്ടും മുത്തു റിലീസ് ചെയ്യിപ്പിക്കുന്നത്.

Full View

ചിത്രത്തിന്‍റെ പുതിയ ട്രൈലര്‍ പുറത്ത് വിട്ടിട്ടുണ്ട്. രണ്ട് മിനിറ്റ് ധൈര്‍ഘ്യമുള്ള രജിനികാന്തിന്‍റെ ഒരു വീഡിയോ ചിത്രത്തിന്‍റെ തുടക്കത്തില്‍ പ്രദര്‍ശിപ്പിക്കുമെന്ന് അണിയറ പ്രവൃത്തകര്‍ പറയുന്നു. ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാന്‍റെ നേതൃത്വത്തില്‍ ശബ്ധമിശ്രണം 5.1 സറൌണ്ട് സൌണ്ട് ആയും മാറ്റിയിട്ടുണ്ട്. മുത്തുവിന്‍റെ പ്രദര്‍ശനത്തിനായി കാത്തിരിക്കുകയാണ് ജപ്പാനിലെ സ്റ്റൈല്‍ മന്നന്‍റെ ആരാധകര്‍.

Tags:    

Similar News