മോദി സര്‍ക്കാര്‍ ജനാധിപത്യ സര്‍ക്കാരുകളെ അട്ടിമറിക്കുന്നു: മല്ലികാര്‍ജുന്‍ ഖാര്‍ഗെ
Update: 2018-02-15 16:11 GMT
ജനാധിപത്യ സര്‍ക്കാരുകളെ അട്ടിമറിക്കുകയാണ് കേന്ദ്രസര്‍ക്കാരെന്നും ഇതിന് ഉദാഹരണമാണ് അരുണാചല്‍ പ്രദേശെന്നും കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ലോകസഭയില്‍ ആരോപിച്ചു.
ജനാധിപത്യ സര്‍ക്കാരുകളെ അട്ടിമറിക്കുകയാണ് കേന്ദ്രസര്‍ക്കാരെന്നും ഇതിന് ഉദാഹരണമാണ് അരുണാചല്‍ പ്രദേശെന്നും കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ലോകസഭയില്‍ ആരോപിച്ചു. ജനാധിപത്യം പുനസ്ഥാപിച്ചതിന് സുപ്രീംകോടതിയോട് നന്ദിയുണ്ടെന്നും ഖാര്‍ഗെ പറഞ്ഞു. എന്നാല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ ജനാധിപത്യ സര്‍ക്കാരുകളെ പിരിച്ചുവിട്ടത് കോണ്‍ഗ്രസാണെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് മറുപടി നല്കി. രാജ്നാഥ്നാഥ് സിങിന്റെ മറുപടിയെ തുടര്‍ന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ ലോക്സഭയില്‍ പ്രതിഷേധിച്ചു.