ഗുജറാത്തില്‍ വിജയ് രൂപാണി സര്‍ക്കാര്‍ അധികാരമേറ്റു

Update: 2018-05-09 07:12 GMT
Editor : Muhsina
ഗുജറാത്തില്‍ വിജയ് രൂപാണി സര്‍ക്കാര്‍ അധികാരമേറ്റു
Advertising

ഗാന്ധിനഗറിലെ നിയമസഭാ വളപ്പില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ഓം പ്രകാശ് കൊഹ്‍ലിയാണ് രൂപാണിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്

ഗുജറാത്തില്‍ വിജയ് രൂപാണിയുടെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞചെയ്ത് അധികമാരമേറ്റു. തുടര്‍ച്ചയായ രണ്ടാം തവണയാണ് രൂപാണി മുഖ്യമന്ത്രിയാകുന്നത്. രൂപാണിക്കൊപ്പം 19 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു

തുടര്‍ച്ചയായ ആറാം തവണയും അധികാരം നിലനിര്‍ത്തിയ ബിജെപിയുടെ പുതിയ മന്ത്രിസഭ സ്ഥാനമേല്‍ക്കുന്നതിന് സാക്ഷ്യം വഹിക്കാന്‍ പ്രമുഖ നേതാക്കളെല്ലാം തന്നെ ഗാന്ധിനഗറിലെത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി, ദേശിയ അധ്യക്ഷന്‍ അമിത് ഷാ, എല്‍ കെ അദ്വാനി, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, കേന്ദ്രമന്ത്രിമാര്‍ തുടങ്ങിയവരും ചടങ്ങിനെത്തി. പതിനൊന്നരയോടെ ആരംഭിച്ച ചടങ്ങില്‍ ഗവര്‍ണര്‍ ഓംപ്രകാശ് കോഹ്ലി സത്യവാചകം ചൊല്ലികൊടുത്തു.

ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍, മുന്‍ ബിജെപി അധ്യക്ഷന്‍ ആര്‍ സി ഫല്‍ദു, ഭുപേന്ദ്രസിങ് ചുദാസാമ, കൌഷിക് പട്ടേല്‍, സൌരഭ് പട്ടേല്‍ തുടങ്ങി 19 മന്ത്രിമാരും സത്യവാചകം ചൊല്ലി അധികാരമേറ്റു. ഇവരില്‍ 9 പേര്‍ക്ക് ക്യാബിനറ്റ് പദവിയുള്ള മന്ത്രിമാരാണ്. ഇടഞ്ഞ് നില്‍ക്കുന്ന പട്ടേല്‍ വിഭാഗക്കാരെ അനുനയിപ്പിക്കാനായി 6 പട്ടേല്‍ വിഭാഗക്കാരാണ് പുതിയ മന്ത്രിസഭയിലുള്ളത്. വിഭാവരിബെന്‍ ദാവെയാണ് മന്ത്രിസഭയിലെ ഏക വനിത പ്രാതിനിധ്യം.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News