ബലാത്സംഗത്തിന് കാരണം വാലന്റൈന്‍സ്ഡേയാണെന്ന് ആര്‍എസ്എസ് നേതാവ്
വ്യക്തികളുടെ ആത്മാവും സ്വഭാവവും ശുദ്ധീകരിച്ച് മനുഷ്യത്വവും ധാര്‍മിതയും പകര്‍ന്നു നല്‍കുകയാണ് ആര്‍ എസ് എസിന്റെ ധര്‍മ്മമെന്നും അദ്ദേഹം പറഞ്ഞു
രാജ്യത്ത് വര്‍ധിച്ചുവരുന്ന സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കും, ബലാത്സംഗങ്ങള്‍ക്കും നിയമപരമല്ലാതെ കുട്ടികള്‍ ജനിക്കുന്നതിനും എല്ലാം കാരണം വിദേശസംസ്കാരമായ വാലന്റൈന്‍സ്ഡേ ആണെന്ന് ആര്‍ എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കായി ജയ്പൂരില്‍ നടന്ന ഒരു പരിശീലന പരിപാടി അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
''ഇന്ത്യയില്‍ പ്രണയമെന്നത് പവിത്രമാണ്. ഭക്തിയാണ്.. രാധയുടേയും കൃഷ്ണന്റേയും, ലൈലയുടെയും മജ്നുവിന്റെയും കഥകളിലൂടെ നമ്മളത് പാടി നടക്കുന്നു. എന്നാല്‍ വിദേശികള്‍ അതിനെ കച്ചവടവത്കരിച്ച്, വാലന്റൈന്‍സ് ഡേ പോലുള്ള ആഘോഷമാക്കി.. അതാണ് ഇന്നത്തെ പ്രശ്നങ്ങളായ ബലാത്സംഗങ്ങള്‍ക്കും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കും നിയമപരമല്ലാതെ കുട്ടികള്‍ ജനിക്കുന്നതിനും എല്ലാം കാരണം.'' അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ മാത്രമല്ല, ലോകം മുഴുവന്‍ അഭിമുഖീകരിക്കുന്ന പ്രശ്നമാണിതെന്നും ഇന്ദ്രേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
വ്യക്തികളുടെ ആത്മാവും സ്വഭാവവും ശുദ്ധീകരിച്ച് മനുഷ്യത്വവും ധാര്‍മിതയും പകര്‍ന്നു നല്‍കുകയാണ് ആര്‍ എസ് എസിന്റെ ധര്‍മ്മമെന്നും അദ്ദേഹം പറയുന്നു. അത്തരത്തിലുള്ള ഒരു നീക്കം ഉണ്ടായാല്‍ മാത്രമല്ല, ജനങ്ങളുടെ ആത്മാവ് ശുദ്ധീകരിക്കപ്പെടുകയുള്ളൂവെന്നും എങ്കിലേ അതുവഴി സമൂഹവും തുടര്‍ന്ന് രാജ്യവും പുരോഗതി കൈവരിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
തൊട്ടുകൂടായ്മയ്ക്കും ജാതീയതയ്ക്കും ആര്‍ എസ്എസ് എതിരാണ്. അത്തരം ആചാരങ്ങളെ ഇല്ലായ്മ ചെയ്യാന്‍ ഏവരും ഒരുമിച്ച് നില്‍ക്കണം. സൈന്യത്തിന് കല്ലെറിയുന്നവര്‍ക്കും കന്നുകാലികളെ കശാപ്പ് ചെയ്യുന്നവര്‍ക്കും യാതൊരു മനുഷ്യത്വവും ധാര്‍മികതയുമില്ലെന്നും അദ്ദേഹം തുറന്നടിച്ചു. രാജ്യത്തില്‍ നിര്‍മ്മിക്കുന്ന ഉത്പന്നങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കണമെന്ന ആഹ്വാനവും അദ്ദേഹം നടത്തി.