രാജ്യവ്യാപകമായി ഡോക്ടര്‍മാര്‍ ഇന്ന് പണിമുടക്കുന്നു

Update: 2018-05-18 00:02 GMT
Editor : Sithara
രാജ്യവ്യാപകമായി ഡോക്ടര്‍മാര്‍ ഇന്ന് പണിമുടക്കുന്നു
Advertising

രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ബന്ദിന് ആഹ്വാനം ചെയ്തത്.

ദേശീയ മെഡിക്കല്‍ കൌണ്‍സില്‍ ബില്ലില്‍ പ്രതിഷേധിച്ച് ഐഎംഎ രാജ്യവ്യാപകമായി പണിമുടക്കുന്നു. രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറ് വരെയാണ് ഡോക്ടര്‍മാര്‍ പണിമുടക്കുന്നത്. സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ ഒര് മണിക്കൂര്‍ സമരത്തില്‍ പങ്കെടുത്തു. ബില്ലുമായി കേന്ദ്രം മുന്നോട്ട് പോവുകയാണെങ്കില്‍ സമരം ശക്തമാക്കാനാണ് ഡോക്ടര്‍മാരുടെ തീരുമാനം.

ആയുര്‍വേദ, യൂനാനി, ഹോമിയോ തുടങ്ങിയ അലോപ്പതി ഇതര ബിരുദമുള്ളവര്‍ക്ക് ആറ് മാസത്തെ ബ്രിഡ്ജ് കോഴ്സ് പൂര്‍ത്തിയാക്കിയാല്‍ അലോപ്പതി മരുന്നുകള്‍ കുറിച്ച് നല്‍കാമെന്നാണ് ബില്ലില്‍ പ്രധാനമായും പറയുന്നത്. ഇത് അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞാണ് രാജ്യത്തെ അലോപ്പതി ഡോക്ടര്‍മാര്‍ രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെ സമരം നടത്തുന്നത്. ഐഎംഎയുടെ നേതൃത്വത്തില്‍ ഡോക്ടര്‍മാരും വിദ്യാര്‍ഥികളും രാജ്ഭവന് മുന്നില്‍ മാര്‍ച്ച് നടത്തി.
ബില്ലുമായി മുന്നോട്ട് പോവുകയാണെങ്കില്‍ ശക്തമായ സമരവുമായി തെരുവിലിറങ്ങുമെന്ന് ഐഎംഎ അറിയിച്ചു.

മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മൂന്ന് ദിവസമായി രാജ്ഭവനിന് മുന്നില്‍ നിരാഹാര സമരം നടത്തുകയാണ്. പിഎച്ച്എസികള്‍ മുതല്‍ ജില്ലാ ജനറല്‍ ആശുപത്രികള്‍ വരെയുള്ള ഡോകര്‍മാര്‍ രാവിലെ ഒന്‍പത് മുതല്‍ പത്ത് വരെ ഒപി ബഹിഷ്കരിച്ച് സമരത്തില്‍ പങ്കെടുത്തു. മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാരും രാവിലെ ഒരു മണിക്കൂര്‍ സമരത്തില്‍ പങ്കെടുത്തു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News