ആധാറുമായി റേഷന്‍ കാര്‍ഡ് ബന്ധിപ്പിച്ചില്ല; റേഷന്‍ നിഷേധിക്കപ്പെട്ട 11കാരി പട്ടിണി മൂലം മരിച്ചു

Update: 2018-05-24 01:07 GMT
Editor : admin
ആധാറുമായി റേഷന്‍ കാര്‍ഡ് ബന്ധിപ്പിച്ചില്ല; റേഷന്‍ നിഷേധിക്കപ്പെട്ട 11കാരി പട്ടിണി മൂലം മരിച്ചു
Advertising

ദേശീയ ഭക്ഷ്യ സുരക്ഷ ആക്റ്റ് പ്രകാരം സബ്സിഡിയോടു കൂടിയ റേഷന് കുട്ടിയുടെ കുടുംബം അര്‍ഹരായിരുന്നു. എന്നാല്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലെന്ന കാരണം ചൂണ്ടിക്കാട്ടി റേഷന്‍ കടയുടെ ഉടമസ്ഥന്‍ കഴിഞ്ഞ ആറുമാസമായി......

ആധാറുമായി റേഷന്‍ കാര്‍ഡ് ബന്ധിപ്പിച്ചില്ലെന്ന് പറഞ്ഞ് റേഷന്‍ നിഷേധിച്ചത് മൂലം 11 കാരി പട്ടിണി കിടന്ന് മരിച്ചു. ഝാര്‍ഖണ്ഡിലെ സിംഡേഗ ജില്ലയിലാണ് സംഭവം. ആധാറുമായി ബന്ധിപ്പിച്ചില്ലെന്ന കാരണം പറഞ്ഞ് പെണ്‍കുട്ടിയുടെ കുടുംബത്തിന്‍റെ റേഷന്‍ കാര്‍ഡ് റദ്ദ് ചെയ്തിരുന്നതായി റൈറ്റ് ടു ഫുഡ് ക്യാംപെയിന്‍ അംഗങ്ങള്‍ പറഞ്ഞു. കരിതി ഗ്രാമത്തിലെ സന്തോഷി കുമാരിയാണ് സെപ്റ്റംബര്‍ 28ന് മരിച്ചത്. പൂജ അവധിക്ക് സ്കൂള്‍ അടച്ചിട്ടിരുന്നതിനാല്‍ കുട്ടി ഉച്ച ഭക്ഷണവും കഴിച്ചിരുന്നില്ല. രണ്ടാഴ്ചയോളമായി പട്ടിണിയിലായിരുന്നു.. അവശ്യ സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമല്ലെന്ന സുപ്രീംകോടതി ഉത്തരവ് നിലനില്‍ക്കെയാണ് റേഷന്‍ നിഷേധിച്ചതിനെ തുടര്‍ന്ന് ഈ ദാരുണമായ അന്ത്യം സംഭവിച്ചിട്ടുള്ളത്.

ദേശീയ ഭക്ഷ്യ സുരക്ഷ ആക്റ്റ് പ്രകാരം സബ്സിഡിയോടു കൂടിയ റേഷന് കുട്ടിയുടെ കുടുംബം അര്‍ഹരായിരുന്നു. എന്നാല്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലെന്ന കാരണം ചൂണ്ടിക്കാട്ടി റേഷന്‍ കടയുടെ ഉടമസ്ഥന്‍ കഴിഞ്ഞ ആറുമാസമായി ഇവര്‍ക്ക് റേഷന്‍ നല്‍കിയിരുന്നില്ല. പൊതുവിതരണ സമ്പ്രദായ പ്രകാരമുള്ള സബ്സിഡിയോടു കൂടിയ റേഷന് അര്‍ഹത നേടണമെങ്കില്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന ഫെബ്രുവരിയിലെ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് ചൂണ്ടിക്കാട്ടിയായിരുന്നു റേഷന്‍ കടയുടമയുടെ നടപടി. ഇതുസംബന്ധിച്ച പരാതികളോട് അധികൃതര്‍ മുഖം തിരിയ്ക്കുകയായിരുന്നു എന്നാണ് ആരോപണം. സര്‍ക്കാരിന്‍റെ സാമൂഹ്യ സുരക്ഷ പദ്ധതികള്‍ നേടാന്‍ ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന സുപ്രീംകോടതിയുടെ ഉത്തരവിന്‍റെ നഗ്നമായ ലംഘനമാണ് ഇതെന്ന് ആക്റ്റിവിസ്റ്റുകള്‍ ചൂണ്ടിക്കാട്ടി.

സന്തോഷികുമാരിയുടെ മാതാവ് കോയ്‍ലി ദേവി പറയുന്നത് കേള്‍ക്കാം

Full View
Tags:    

Writer - admin

contributor

Editor - admin

contributor

Similar News